ന്യൂഡല്‍ഹി Sept 7: നടന് മോഹന്‍ലാലിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരള എം.പിമാരെ അവഗണിക്കുന്നു.
പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് ആവശ്യമായ സാമ്പത്തിക സഹായത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് എം.പിമാര്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടില്ല.
കേരള എം.പിമാരുടെ അഭ്യര്‍ത്ഥന നിലനില്‍ക്കെയാണ് പ്രധാനമന്ത്രി മോഹന്‍ലാലിന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. തന്റെ സ്വകാര്യ ട്രസ്റ്റിന്റെ പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനായിരുന്നു മോഹന്‍ലാലിന്റെ സന്ദര്‍ശനം.
എന്നാല്‍ കഴിഞ്ഞ മാസം 30.31 തീയതികളിലാണ് കേരള എം.പിമാര്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നത്. എന്നാല്‍ ഇതുവരെ അനുവദിച്ചിട്ടില്ല.
പി. കരുണാകരന് എം.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
കേരളത്തിലെ എല്ലാ എം.പിമാരും ചേർന്ന് പ്രധാനമന്ത്രിയെ കാണാൻ കത്ത് നൽകിയിരുന്നു കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നൻകിയത്.
കടിഞ്ഞ മാസം 30, 31 തീയ്യതികളിൽ കൂടികാഴ്ച ആവശ്യപ്പെട്ടിരുന്നു. മൂന്നിനു ശേഷംനൽകാമെന്നാണു അറിയിച്ചിരുന്നത് എന്നാൽ ഇപ്പോൾ അതും മാറ്റി. കേരളത്തിൽ നിന്ന് തന്നെയുള്ള നടൻ മോഹൻലാലിന്നു
അനുവാദം നൽകിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാൻ അദ്ദേഹം തയ്യാറാവുന്നില്ല.
അനുവാദത്തിനു വേണ്ടി എ.കെ. ആന്റ്ണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തു നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തൽകിയത്.
തെരഞ്ഞെടുക്കപ്പെട്ട
ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്.ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണു
CLICK TO FOLLOW UKMALAYALEE.COM