KOCHI March 16: കേരളത്തിൽ സ്വർണ വിലയിൽ കനത്ത ഇടവ്. ഒറ്റയടിയ്ക്ക് പവന് 1200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 30600 രൂപയാണ്. ഈ മാസം ആദ്യമായാണ് സ്വർണ വില പവന് 31000ന് താഴേയ്ക്ക് എത്തുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും 30600 രൂപയാണ്.
സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയായ 32320 രൂപയ്ക്ക് ഈ മാസം നാല് ദിവസം സ്വർണ വിൽപ്പന നടന്നിരുന്നു. പിന്നീട് കഴിഞ്ഞ ഒരാഴ്ച്ചയായി വില കുത്തനെ കുറയുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 3825 രൂപയാണ്. വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമാണ് ഇന്നത്തെ വിലയിടിവ്
എംസിഎക്സിലും സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. നാല് ദിവസമായി തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. എംസിഎക്സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 763 രൂപ കുറഞ്ഞ് 41,443 രൂപയിലെത്തി.
ആഗോള ഇക്വിറ്റികളിലെ വിൽപ്പനയാണ് ഇന്ന് സ്വർണ വില കുത്തനെ കുറയാൻ കാരണം. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ ഇന്ന് കിലോഗ്രാമിന് 2% അഥവാ 1,000 രൂപ കുറഞ്ഞ് 43,179 രൂപയിലെത്തി.
കഴിഞ്ഞ സെഷനിൽ ഇന്ത്യയിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,100 രൂപ വരെ ഇടിഞ്ഞപ്പോൾ വെള്ളി കിലോഗ്രാമിന് 1,600 രൂപ കുറഞ്ഞിരുന്നു.
CLICK TO FOLLOW UKMALAYALEE.COM