കേരളത്തില്‍ എത്തുന്ന കേന്ദ്രമന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിക്കുമെന്ന് എസ്.ഡി.പി.ഐ – UKMALAYALEE

കേരളത്തില്‍ എത്തുന്ന കേന്ദ്രമന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിക്കുമെന്ന് എസ്.ഡി.പി.ഐ

Wednesday 8 January 2020 6:15 AM UTC

കോഴിക്കോട് Jan 8: കേരളത്തില്‍ എത്തുന്ന കേന്ദ്രമന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിക്കുമെന്ന് എസ്.ഡി.പി.ഐ. സി.എ.എ അനുകൂല പ്രചരണത്തിനായി അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ എത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു.

അമിത് ഷാ കേരളത്തില്‍ എത്തുന്ന തീയതി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പ്രതിഷേധത്തിന്റെ രീതി തീരുമാനിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുള്‍ മജീദ് ഫൈസി വ്യക്തമാക്കി.

കേരളത്തിനുള്ള പ്രളയ സഹായം നിഷേധിച്ചത് കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലാണെന്നും അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാല് കുത്താന്‍ അനുവദിക്കരുതെന്നും എസ്.ഡി.പി.ഐ നേതൃത്വം ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് നടത്തുന്ന എല്ലാ സര്‍വേകളും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.

അങ്കണവാടി ജീവനക്കാരെ ഉപയോഗിച്ച് സര്‍വേ നടത്തി വീടിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്.

ഇതെല്ലാം സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്. ഈ മാസം 11 മുതല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക ക്യാംപെയ്ന്‍ ആരംഭിക്കുമെന്നും അബ്ദുള്‍ മജീദ് ഫൈസി അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM