കേരളത്തിലെ നേന്ത്രപ്പഴം കടല്‍ കടക്കുന്നു; ആദ്യ കാര്‍ഗോ വിഷുവിന് ബ്രിട്ടണിലേക്ക് – UKMALAYALEE

കേരളത്തിലെ നേന്ത്രപ്പഴം കടല്‍ കടക്കുന്നു; ആദ്യ കാര്‍ഗോ വിഷുവിന് ബ്രിട്ടണിലേക്ക്

Wednesday 7 October 2020 7:27 PM UTC

തിരുവനന്തപുരം Oct 7: കേരളത്തിന്റെ തനത് നേന്ത്രപ്പഴം വിദേശ വിപണിയിലേക്ക് എത്തുന്നു. വിഷുവിന് ബ്രിട്ടണിലെ വിപണിയിലേക്കാണ് ആദ്യം നേന്ത്രപ്പഴം കയറ്റി അയക്കുന്നത്.

നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന – (ട്രിച്ചി) യുടെ സാങ്കേതിക സഹായത്താല്‍ വി.എഫ്. പി .സി .കെ യുടെ നേതൃത്വത്തില്‍ കയറ്റുമതി കൃഷി പരിപാലനമുറകള്‍ പാലിച്ചുകൊണ്ട് കൃഷി ചെയ്യപ്പെട്ട കര്‍ഷക സംഘങ്ങളുടെ നേന്ത്രപ്പഴം ഷിപ്പ്‌മെന്റ് പ്രോട്ടോകോള്‍ പ്രകാരം സര്‍ക്കാര്‍ സംവിധാനത്തിലൂടെ ആദ്യമായി കയറ്റുമതി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.

‘കേരളത്തിലെ നേന്ത്രപ്പഴത്തിന് ആഗോള വിപണി തുറക്കപ്പെടുകയാണ് . നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന – ( Trichy) യുടെ സാങ്കേതിക സഹായത്താല്‍ വി.എഫ്. പി .സി .കെ യുടെ നേതൃത്വത്തില്‍ കയറ്റുമതി കൃഷി പരിപാലനമുറകള്‍ പാലിച്ചുകൊണ്ട് കൃഷി ചെയ്യപ്പെട്ട കര്‍ഷക സംഘങ്ങളുടെ നേന്ത്രപ്പഴം ഷിപ്പ്‌മെന്റ് പ്രോട്ടോകോള്‍ പ്രകാരം സര്‍ക്കാര്‍ സംവിധാനത്തിലൂടെ ആദ്യമായി കയറ്റുമതി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കേരളത്തിലെ നേന്ത്ര കര്‍ഷകര്‍ക്ക് വളരെ ഗുണപ്രദമായ ഒരു സംരംഭമാണ് വി എഫ് പി സി കെയുടെ നേതൃത്വത്തില്‍ ശുഭാരംഭം കുറിക്കുന്നത്.- മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM