കേരളത്തിന് ഫെസ്ബുക്കിന്റെ കൈത്താങ്ങ്; 1.75 കോടി രൂപ നല്‍കി മാര്‍ക്ക് സുക്കര്‍ബര്‍ഗ് – UKMALAYALEE

കേരളത്തിന് ഫെസ്ബുക്കിന്റെ കൈത്താങ്ങ്; 1.75 കോടി രൂപ നല്‍കി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

Tuesday 21 August 2018 10:42 PM UTC

കേരള Aug 22: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഫെയ്‌സ്ബുക്ക്. 1.75 കോടി രൂപയാണ് സര്‍ക്കാരിന്റെ ഏജന്‍സി വഴി ഫെയ്‌സ്ബുക്ക് കൈമാറുന്നത്.

ലൈവ് വീഡിയോ, കമ്മ്യൂണിറ്റിയില്‍ ഭാഗമാകല്‍ തുടങ്ങിയ സവിഷേശതകള്‍ ഉപയോഗിച്ച് ദുരിതബാധിതരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു എന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.

ദുരിതം പേറുന്നവരോട് തങ്ങളുടെ സുരക്ഷിതത്വം അറിയിക്കാനായി സെയ്ഫ് ചെക്ക് എന്ന സംവിധാനം ഫെസ്ബുക്ക് നിലവില്‍ കൊണ്ടുവന്നിരുന്നു.

ഇതിലൂടെ നിരവധി ആളുകളാണ് തങ്ങള്‍ സുരക്ഷിതര്‍ ആണെന്നു അറിയിച്ചത്. അതോടൊപ്പം സുരക്ഷിതര്‍ അല്ലാത്തവര്‍ക്ക് ഈ സംവിധാനം ഏറെ പ്രയോജനമായിരുന്നു.

ദുരിതമേഖലകളില്‍ ഫെയ്‌സ്ബുക്കിന്റെ സഹായ സഹകരണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM