കേരളത്തിനു മാത്രമായി പ്രത്യേക വന്ദേഭാരത് മാനദണ്ഡം പറ്റില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ – UKMALAYALEE

കേരളത്തിനു മാത്രമായി പ്രത്യേക വന്ദേഭാരത് മാനദണ്ഡം പറ്റില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

Friday 26 June 2020 3:48 AM UTC

തിരുവനന്തപുരം June 26: വന്ദേഭാരത് ദൗത്യത്തില്‍ കേരളത്തിനു മാത്രമായി പ്രത്യേക മാനദണ്ഡം പറ്റില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിദേശത്ത് നിന്ന് വരുന്നവരില്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേക വിമാനം പ്രായോഗികമല്ല, ഇക്കാര്യം വിദേശകാര്യമന്ത്രാലയം കേരളത്തെ അറിയിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവുമാണ് പ്രവാസികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടമാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചിട്ടുള്ളത്. അതുപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഒരു ലക്ഷത്തിനടുത്ത് പ്രവാസികളാണ് എത്തിയത്. ഇതില്‍ 1666 പേര്‍ക്ക് മാത്രമാണ് രേരാഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതിനാല്‍ ഇത് സൂപ്പര്‍സ്‌പ്രെഡായി കണക്കാക്കാന്‍ പറ്റുമോ എന്നും അദേഹം ചോദ്യമുയര്‍ത്തി. ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ മാത്രമാണോ രോഗവാഹകര്‍ എന്നാണോ കേരള സര്‍ക്കാര്‍ പറയുന്നതെന്നും അദേഹം ചോദ്യമുയര്‍ത്തി.

ഇതിനിടെ വിവാഹ വീടുകളെ കൊറോണ വൈറസ് ഒഴിവാക്കുാേയെന്ന് ഏതെങ്കിലും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടോ എന്നും അദേഹം പരിഹാസം ഉയര്‍ത്തി.

തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ മുഴുവന്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

CLICK TO FOLLOW UKMALAYALEE.COM