കേരളത്തിനു പുറത്തേക്ക് പോകാമോ എന്ന് മോഡി ചോദിച്ചു: എല്ലാം നല്ലതിനെന്ന് ശ്രീധരന്‍ പിള്ള – UKMALAYALEE

കേരളത്തിനു പുറത്തേക്ക് പോകാമോ എന്ന് മോഡി ചോദിച്ചു: എല്ലാം നല്ലതിനെന്ന് ശ്രീധരന്‍ പിള്ള

Saturday 26 October 2019 4:15 AM UTC

തിരുവനന്തപുരം Oct 26: ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് നിയുക്ത മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ഗവര്‍ണര്‍ സ്ഥാനം പാര്‍ട്ടി തീരുമാനമാണ്. എല്ലാം നല്ലതിനു വേണ്ടിയാണെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

കേരളത്തിന് പുറത്തേയ്ക്ക് പോകാമോയെന്ന് പ്രധാനമന്ത്രി മോഡി വിളിച്ചു ആരാഞ്ഞിരുന്നു. മുന്‍പും ഗവര്‍ണറായി പേര് പരിഗണിച്ചിരുന്നുവെന്നും അദേഹം പ്രതികരിച്ചു.

സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ആരെയും ഇതുവരെ താന്‍ സമീപീച്ചിട്ടില്ല. ജനസേവനത്തിനായുള്ള അവസരമായി ഗവര്‍ണര്‍ പദവി കാണുന്നുവെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍പിള്ള.

CLICK TO FOLLOW UKMALAYALEE.COM