കെന്റിലെ ചാത്തം സ്വദേശിനി വിജയമ്മ പിള്ള അന്തരിച്ചു – UKMALAYALEE

കെന്റിലെ ചാത്തം സ്വദേശിനി വിജയമ്മ പിള്ള അന്തരിച്ചു

Saturday 28 August 2021 10:16 PM UTC

ചാത്തം (കെന്റ്) Aug 28: ലൂട്ടൺ റോഡ് ചാത്തം കെന്റ് ME4 5BH ൽ താമസിക്കുന്ന വിജയമ്മ പിള്ള (76) 2021 ആഗസ്റ്റ് 28 ന് കെന്റിലെ മെഡ്‌വേ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

ശ്രീമതി വിജയമ്മ പിള്ള മൂത്ത മകൾ അനിതാ ബാലഗോപാലിനൊപ്പമായിരുന്നു താമസം.

വിജയമ്മ പിള്ളയുടെ മക്കൾ അനിതാ ബാലഗോപാൽ, റീന പ്രേംകുമാർ; മരുമക്കള്‍ ബാലഗോപാൽ, പ്രേംകുമാർ; പേരക്കുട്ടിക്കള്‍ അഖിൽ ബാലഗോപാൽ, ലക്ഷ്മി ബാലഗോപാൽ, ഗോകുൽ പ്രേംകുമാർ, ഗോപിക പ്രേംകുമാർ, ഗൗരി പ്രേംകുമാർ.

ഇടവ മാന്തറ വാറുകിഴകത്തിൽ വീട്ടിൽ വാസു പിള്ളയുടെയും ഭാർഗവി അമ്മയുടെയും മകളാണ് ശ്രീമതി വിജയമ്മ പിള്ള.

ശ്രീമതി വിജയമ്മ പിള്ളയുടെ ഭർത്താവ് മാധവൻ പിള്ള ഈ വർഷം ജനുവരിയിൽ അന്തരിച്ചിരുന്നു.

CLICK TO FOLLOW UKMALAYALEE.COM