Monday 3 February 2020 5:27 AM UTC
വയനാട് Jan 3: നടന് ടോവിനോ തോമസ് വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ചുവരുത്തി കൂവിച്ചുവെന്ന വിവാദം ഒത്തുതീര്‍പ്പിലേക്ക്. ടൊവിനോയുടെ മാനേജര്‍ വിദ്യാര്‍ത്ഥിയുമായി സംസാരിച്ചു. ടൊവിനോയുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെങ്കിലും പരാതി നല്‍കാനില്ലെന്ന് വിദ്യാര്‍ത്ഥി വ്യക്തമാക്കി.
വിദ്യാര്‍ത്ഥിയുമായി വയനാട് കലക്ടര്‍ നാളെ കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയ സംഘടനകളും ടൊവിനായ്ക്കെതിരെ പരാതി നല്‍കില്ല.
പ്രസംഗത്തിനിടെ കുവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി കൂവിച്ച സംഭവം വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ നടനെതിരെ കെ.എസ്.യു രംഗത്ത് വന്നിരുന്നു.
മാനന്തവാടി മേരി മാതാ കോളജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം.
വയനാട് ജില്ലാ കലക്ടറും സബ് കലക്ടറും ഇരുന്ന വേദിയിലാണ് ടൊവിനോ വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തി കൂവിച്ചത്.
കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന വിഷയത്തില്‍ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്. ടൊവീനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ വിദ്യാര്‍ത്ഥി കൂവുകയായിരുന്നു.
ഇയാളെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി കൂവിച്ചു. ആദ്യം കൂവാന്‍ വിസമ്മതിച്ചുവെങ്കിലും സമ്മര്‍ദ്ദമേറിയപ്പോള്‍ വിദ്യാര്‍ത്ഥി ഒരു തവണ കൂവി. എന്നാല്‍ നാല് തവണ കൂവിയ ശേഷമാണ് ഇയാളെ സ്റ്റേജില്‍ നിന്ന് വിട്ടത്.
CLICK TO FOLLOW UKMALAYALEE.COM