കൂടത്തായി കൊലപാതകം: മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്ത് പരിശോധനയ്ക്ക് അയയ്ക്കും – UKMALAYALEE

കൂടത്തായി കൊലപാതകം: മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്ത് പരിശോധനയ്ക്ക് അയയ്ക്കും

Tuesday 8 October 2019 5:36 AM UTC

കോഴിക്കോട് Oct 8: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ആറ് പേരുടെയും മൃതദേഹങ്ങള്‍ വിദേശത്തേക്ക് അയയ്ക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സമ്മതം അറിയിച്ചതായി വടകര റൂറല്‍ എസ്.പി കെ.ജി സൈമണ്‍.

വിശദമായ രാസപരിശോധനാ ഫലം ലഭിക്കുന്നതിന് വേണ്ടിയാണ് അവശിഷ്ടങ്ങള്‍ അയയ്ക്കുന്നത്.

റോയിയുടെ മൃതദേഹം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുള്ളൂ. അതുകൊണ്ടുതന്നെ റോയിയുടെ ശരീരത്തില്‍ നിന്ന് മാത്രമേ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടുള്ളൂ.

ഈ സാഹചര്യത്തിലാണ് പോലീസ് നീക്കം. കുടത്തായിയിലെ ദുരൂഹ മരണങ്ങള്‍ നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ സയനൈഡിന്റെ അംശം കണ്ടെത്താന്‍ പ്രയാസമാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശത്തെ പരിശോധന.

CLICK TO FOLLOW UKMALAYALEE.COM