കുവൈത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തിയേക്കും; പ്രവാസിമലയാളികള്‍ക്ക് ഇരുട്ടടി – UKMALAYALEE

കുവൈത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തിയേക്കും; പ്രവാസിമലയാളികള്‍ക്ക് ഇരുട്ടടി

Saturday 19 January 2019 4:02 AM UTC

കുവൈത്ത് സിറ്റി Jan 19 : സ്വകാര്യമേഖലയില്‍ ഭരണനിര്‍വഹണ തസ്തികയിലെ നിയമനം സ്വദേശിവത്കരിക്കാനുള്ള നീക്കം സജീവം. ഭരണനിര്‍വഹണ തസ്തികകള്‍ പൂര്‍ണമായി സ്വദേശിവത്കരിക്കുന്ന കമ്പനികളെ സ്‌പെഷ്യല്‍ ടാക്‌സില്‍ നിന്നും ഒഴിവാക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും സാമ്പത്തിക വികസന മന്ത്രി മറിയം അല്‍ അഖീല്‍ നടപടി തുടങ്ങിയതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. രാജ്യത്തെ ജനസംഖ്യയിലും തൊഴില്‍ വിപണിയിലുമുള്ള അസന്തുലനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ തുടര്‍ച്ചയായി ആണ് സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാക്കുന്നതിനുള്ള നീക്കവും സജീവമായത്.

രാജ്യാന്തര സംഘടനകളുടെ കടുത്ത വിമര്‍ശനം നേരിടുന്ന സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കാന്‍ കുവൈത്ത് മനുഷ്യാവകാശ സംഘവും സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം റദ്ദാക്കിയാല്‍ വിവിധ മേഖലകളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നത പദ്ധതി എളുപ്പമാക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

അതുകൊണ്ടുതന്നെ പൊതുമേഖലയിലെ മുഴുവന്‍ വിദേശികളെയും അഞ്ചു വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിടണമെന്ന ലക്ഷ്യമാണ് സര്‍ക്കാരിന്റേത്.

CLICK TO FOLLOW UKMALAYALEE.COM