കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകനെതിരെ കേസ് – UKMALAYALEE

കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകനെതിരെ കേസ്

Friday 10 May 2019 3:16 AM UTC

കുവൈത്ത് സിറ്റി May 10: വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മലയാളി യുവാവ് ആനന്ദ് രാമചന്ദ്രന്‍ മരിച്ച സംഭവത്തില്‍ ഇയാളുടെ സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെതിരെയാണ് കുവൈത്ത് പോലീസ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ.ആര്‍ എന്ന വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

ഈ സമയം വിമാനത്തിനുള്ളില്‍ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ല. കുവൈറ്റ് എയര്‍വെസിലെ ടെക്‌നീഷ്യനായിരുന്നു മരിച്ച ആനന്ദ്.

തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ് ആനന്ദ്. ഭാര്യ സോഫിനയ്ക്കും മകള്‍ നൈനികയ്ക്കും ഒപ്പം കുവൈറ്റിലായിരുന്നു താമസം.

CLICK TO FOLLOW UKMALAYALEE.COM