കുളിപ്പിക്കുന്നതിനിടെ കാല്‍വഴുതി ആനയുടെ അടിയില്‍ വീണ് പാപ്പന് ദാരുണാന്ത്യം (വീഡിയോ) – UKMALAYALEE

കുളിപ്പിക്കുന്നതിനിടെ കാല്‍വഴുതി ആനയുടെ അടിയില്‍ വീണ് പാപ്പന് ദാരുണാന്ത്യം (വീഡിയോ)

Monday 4 March 2019 2:19 AM UTC

കോട്ടയം March 4: കുളിപ്പിക്കുന്നതിനിടെ കാല്‍വഴുതി ആനയുടെ അടിയില്‍പെട്ട് പാപ്പാന് ദാരുണാന്ത്യം. ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പന്‍ അരുണ്‍ പണിക്കരാണ് മരിച്ചത്. കോട്ടയത്തെ ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ആനയോട് കിടക്കാന്‍ പറഞ്ഞതും പാപ്പാന്‍ നില്‍ക്കുന്ന വശത്തേക്ക് ആന കിടന്നു. മറ്റേ വശത്തേക്ക് കിടക്കാന്‍ ആനയോട് പറയുന്നതിനിടെ അരുണ്‍ തെന്നി ആനക്കടിയിലേക്ക് വീഴുകയായിരുന്നു.

ആനയ്ക്ക് അടിയില്‍ പെട്ട് പാപ്പാന്റെ തലയോട്ടി തകര്‍ന്നു. മറ്റ് പാപ്പാന്‍മാര്‍ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ട് പാപ്പന്മാര്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഓടിവന്ന് ആനയെ എഴുന്നേല്‍പ്പിച്ച് പാപ്പാനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരുണ്‍ ഒരു വര്‍ഷം മുന്‍പാണ് പാപ്പനായി ചുമതലയേറ്റത്.

പാപ്പാന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

CLICK TO FOLLOW UKMALAYALEE.COM