തിരുവനന്തപുരം Nov 25 : കേരളത്തിലെ ആയിരക്കണക്കിനു പേരില്‍നിന്ന് ആധാര്‍, പാന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ കൊല്‍ക്കത്തയിലുള്ള തട്ടിപ്പുസംഘം കൈക്കലാക്കി. വായ്പ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പരാതികളുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ചു കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണമാരംഭിച്ചതായാണു സൂചന. തട്ടിപ്പുസംഘത്തിനു മാവോയിസ്റ്റ്/തീവ്രവാദി ബന്ധവും സംശയിക്കുന്നു.
പ്രമുഖ സ്വകാര്യബാങ്കിന്റെ പേരിലാണു വായ്പ വാഗ്ദാനം ചെയ്ത് വയനാട്, പാലക്കാട്, ഇടുക്കി ജില്ലക്കാരുടെ തിരിച്ചറിയില്‍ വിവരങ്ങള്‍ തരപ്പെടുത്തിയത്.
കുറഞ്ഞപലിശയ്ക്കു വായ്പ നല്‍കാമെന്നും ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാട്സ്ആപ്പില്‍ നല്‍കാനുമായിരുന്നു ഫോണിലൂടെയുള്ള നിര്‍ദേശം. വിവരങ്ങള്‍ നല്കിയാല്പ്പിന്നെ പ്രതികരണമില്ല.
കൊല്‍ക്കത്തയിലെ നമ്പരില്നിന്നാണു വിളി. കേരളത്തിലെ പ്രമുഖ ഫിനാന്‍സ് കമ്പനിയുടെ പേരിലാണു വിളി എന്നതിനാല്‍ ആദ്യമാരും സംശയിച്ചില്ല.
കമ്പനി ഇത്തരത്തില്‍ വായ്പകള്‍ നല്‍കുന്നില്ലെന്ന് അറിയിച്ചതോടെയാണ് അന്വേഷണമാരംഭിച്ചത്.
രേഖകള്‍ ഉപയോഗിച്ച് വ്യാജ ഐ.ഡി. കാര്‍ഡുകളും മൊബൈല്‍ സിം കാര്‍ഡുകളും സംഘടിപ്പിക്കാനുള്ള തീവ്രവാദ/മാവോയിസ്റ്റ് സംഘടനകളുടെ ശ്രമമാണോ ഇതെന്നു സംശയിക്കുന്നു.
CLICK TO FOLLOW UKMALAYALEE.COM