കുമ്മനത്തിന്റെ വിജയം തടയാന്‍ തരൂരിന് വോട്ടുചെയ്യാന്‍ കാന്തപുരത്തിന്റെ നിര്‍ദേശം? – UKMALAYALEE

കുമ്മനത്തിന്റെ വിജയം തടയാന്‍ തരൂരിന് വോട്ടുചെയ്യാന്‍ കാന്തപുരത്തിന്റെ നിര്‍ദേശം?

Saturday 20 April 2019 3:38 AM UTC

മലപ്പുറം April 20: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനെ പിന്തുണയ്‌ക്കാനാണ്‌ സമസ്‌ത തീരുമാനമെന്നു സൂചന.

തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുസ്‌ഥാനാര്‍ഥി മൂന്നാമതാകുമെന്നും എന്‍.ഡി.എ വിജയിച്ചേക്കുമെന്നമുള്ള പ്രവചനങ്ങള്‍ കണക്കിലെടുത്താണ്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ശശി തരൂരിനെ പിന്തുണക്കണമെന്ന്‌ അണികളെ അറിയിച്ചുവെന്നാണ്‌ വിവരം.

അതേസമയം തെരഞ്ഞെടുപ്പില്‍ എ.പി. വിഭാഗം സുന്നികള്‍ സ്വീകരിക്കേണ്ട നിലപാട്‌ അണികളെ അറിയിച്ചതായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.

രാജ്യത്ത്‌ നിര്‍ണായകമായ പൊതുെതരഞ്ഞെടുപ്പാണ്‌ നടക്കുന്നതെന്നും ഓരോ പൗരനും വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണമാണെന്നും മര്‍ക്കസില്‍ സംഘടിപ്പിച്ച ഖത്‌മുല്‍ ബുഖാരി സമ്മേളനത്തില്‍വച്ച്‌ കാന്തപുരം വ്യക്‌തമാക്കി.

ജനങ്ങളെ മാനിക്കുന്ന, വര്‍ഗീയതയെയും അഴിമതിയും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടമാണ്‌ നിലവില്‍ വരേണ്ടത്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിലപാട്‌ കീഴ്‌ഘടകങ്ങള്‍ വഴി പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്‌.

അഖിലേന്ത്യാ തലത്തില്‍ 23 സംസ്‌ഥാനങ്ങളില്‍ പ്രവര്‍ത്തങ്ങളുള്ള ഞങ്ങള്‍ക്ക്‌ ഓരോ സംസ്‌ഥാനത്തും ഏത്‌ മതേതരത്വ കക്ഷിയെ പിന്തുണയ്‌ക്കണം എന്നതിന്‌ കൃത്യമായ കാഴ്‌ചപ്പാടുണ്ട്‌.

ഇന്ന്‌ നടക്കുന്ന ഈ സമ്പൂര്‍ണ്ണ സഖാഫി സമ്മേളനത്തില്‍ തമിഴ്‌നാട്‌, കര്‍ണാടക സംസ്‌ഥാനങ്ങളില്‍നിന്നുള്ള ആയിരത്തോളം സഖാഫികള്‍ സംബന്ധിച്ചിട്ടില്ല.

അവിടെ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ പൗരരുടെ ഏറ്റവും വലിയ ബാധ്യത എന്ന നിലയില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നതാണ്‌ പണ്ഡിതരുടെ ഏറ്റവും പ്രധാന ബാധ്യത എന്നതിനാല്‍ അവര്‍ക്കു വേണ്ടി മാത്രം മറ്റൊരു ദിവസം സംഗമം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നും കാന്തപുരം പറഞ്ഞു.

മുസ്ലിം സ്‌ത്രീകളുടെ ആരാധനയുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയില്‍നിന്ന്‌ പുറപ്പെടുവിച്ച നോട്ടീസ്‌ ആശങ്കാജനകമാണെന്ന്‌ കാന്തപുരം പറഞ്ഞു. സ്‌ത്രീകള്‍ക്ക്‌ ആരാധനക്ക്‌ ഉത്തമം വീടാണ്‌ എന്നതാണ്‌ ഇസ്‌ലാമിക പ്രമാണം.

പുരുഷന്മാര്‍ക്കൊപ്പം ജുമുഅ ജമാഅത്ത്‌ നടത്താനായി പൊതുസ്‌ഥലങ്ങളില്‍ സംഗമിക്കുന്നതും സ്‌ത്രീകള്‍ക്ക്‌ മതപരമായി നിഷിദ്ധമാണ്‌.

കോടതി തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവരെ സമീപിച്ചു ഇസ്ലാമിന്റെ ശരിയായ പ്രമാണങ്ങള്‍ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു.

അതിനു മറുപടിയായി സുരേഷ് ഗോപിക്ക് പിന്തുണ നല്‍കിയതുകൊണ്ട് ഇനി താരത്തിന്റെ സിനിമകള്‍ കാണില്ലന്നും മറ്റും ഫേസ്ബുക്ക് പേജില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ ഉയര്‍ന്നതുമാണ്.

ഇതിനു പിന്നാലെയാണ് നടിക്കെതിരെയും പ്രതിഷേധം ഉണ്ടായിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും ബിജെപി അനുകൂല നിലപാടുകളായിരുന്നു പ്രിയാ വാര്യർ സ്വീകരിച്ചിരുന്നത്. ശബരിമലയിൽ പോകുന്ന സ്ത്രീകൾക്ക് 41 ദിവസം ശുദ്ധിയോടെ ഇരിക്കാൻ കഴിയില്ലെന്നും ക്ഷേത്രത്തിലെ ആചാരങ്ങൾ ഏറെ വർഷങ്ങൾ പഴക്കമുള്ളതാണെന്നുമായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM