കുതിച്ചുയര്‍ന്ന്‌ സമ്പര്‍ക്കം 76.61% , 821 പേര്‍ക്ക്‌ കോവിഡ്‌ , സമ്പര്‍ക്കംവഴി 629 – UKMALAYALEE

കുതിച്ചുയര്‍ന്ന്‌ സമ്പര്‍ക്കം 76.61% , 821 പേര്‍ക്ക്‌ കോവിഡ്‌ , സമ്പര്‍ക്കംവഴി 629

Monday 20 July 2020 3:25 AM UTC

തിരുവനന്തപുരം July 20: സംസ്‌ഥാനത്തെ കോവിഡ്‌ വ്യാപനത്തിന്‌ ആശങ്കകൂട്ടി സമ്പര്‍ക്കരോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ രോഗം സ്‌ഥിരീകരിച്ച 821 പേരില്‍ 629 എണ്ണവും സമ്പര്‍ക്കമാണ്‌. അതായത്‌ 76.61% പേര്‍ക്കും രോഗമുണ്ടായത്‌ സമ്പര്‍ക്കത്തിലൂടെയാണ്‌.

കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതിനുശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിനവര്‍ധനയാണ്‌ ഇന്നലെയുണ്ടായത്‌. അതിനൊപ്പം സമ്പര്‍ക്കരോഗികളുടെ എണ്ണവും കുതിച്ചുയര്‍ന്നു.

ഇന്നലത്തെ രോഗികളില്‍ നാലിലൊന്നും തിരുവനന്തപുരം ജില്ലയിലാണ്‌. 222 പേര്‍ക്കുകൂടി കോവിഡ്‌ ബാധിച്ചതോടെ തലസ്‌ഥാനത്തെ സ്‌ഥിതി അതിസങ്കീര്‍ണ്ണമായി. ഇവിടെ 203 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്‌.

സമ്പര്‍ക്കരോഗികളില്‍ 43 പേരുടെ ഉറവിടം വ്യക്‌തമല്ല. ആരോഗ്യപ്രവര്‍ത്തകരിലും രോഗം പടരുന്നത്‌ ആശങ്ക വര്‍ധിപ്പിക്കുന്നു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്‌ ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്‌. തിരുവനന്തപുരം: 6, എറണാകുളം: 4, ഇടുക്കി, കോഴിക്കോട്‌, കാസര്‍ഗോഡ്‌ ഒന്നു വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്‌ ബാധിച്ചു.

അതിനിടെ, കോവിഡ്‌ സ്‌ഥിരീകരിച്ച്‌ കണ്ണൂരില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ്‌ ഉപ്പള സ്വദേശിനി നഫീസ(75), എറണാകുളം ആലുവ സ്വദേശി കുഞ്ഞുവീരാന്‍(67) എന്നിവര്‍ മരിച്ചു. ഇതോടെ ആകെമരണം 42 ആയി.

തിരുവനന്തപുരം: 222, എറണാകുളം: 98, പാലക്കാട്‌: 81, കൊല്ലം: 75, തൃശൂര്‍: 61, കാസര്‍ഗോഡ്‌: 57, ആലപ്പുഴ: 52, ഇടുക്കി: 49, പത്തനംതിട്ട: 35, കോഴിക്കോട്‌: 32, മലപ്പുറം: 25, കോട്ടയം; 20, കണ്ണൂര്‍: 13, വയനാട്‌: ഒന്ന്‌ എന്നിങ്ങനെയാണു ജില്ല തിരിച്ചുള്ള കണക്ക്‌.

110 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 69 പേര്‍ ഇതരസംസ്‌ഥാനങ്ങളില്‍നിന്നും വന്നതാണ്‌. തിരുവനന്തപുരം: 203, എറണാകുളം: 84, പാലക്കാട്‌: 70, കൊല്ലം: 61, കാസര്‍ഗോഡ്‌: 48, ആലപ്പുഴ: 34, ഇടുക്കി: 28, തൃശൂര്‍: 27, കോഴിക്കോട്‌: 26, പത്തനംതിട്ട: 24, കോട്ടയം: 12, മലപ്പുറം: 10, കണ്ണൂര്‍: 2 എന്നിങ്ങനെയാണ്‌ ഓരോ ജില്ലകളിലെയും സമ്പര്‍ക്കരോഗികള്‍.

ചികിത്സയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവ്‌ ആയി. ആലപ്പുഴ: 32, തിരുവനന്തപുരം: 25(ആലപ്പുഴ-1, കൊല്ലം-1, പത്തനംതിട്ട-1), തൃശൂര്‍: 21, കണ്ണൂര്‍: 21, പത്തനംതിട്ട: 16, കാസര്‍കോട്‌: 12, പാലക്കാട്‌: 11, കോട്ടയം: 9, കോഴിക്കോട്‌: 9(തിരുവനന്തപുരം1), എറണാകുളം: 8(ആലപ്പുഴ 1), ഇടുക്കി: 5, കൊല്ലം: 3 എന്നിങ്ങനെയാണു രോഗമുക്‌തി നേടിയത്‌.

നിലവില്‍ 7063 പേരാണ്‌ രോഗം സ്‌ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്‌. 5373 പേര്‍ ഇതുവരെ രോഗമുക്‌തി നേടി. 1,70,525 പേര്‍ നിരീക്ഷണത്തിലുണ്ട്‌. ഇതില്‍ 1,63,216 പേര്‍ വീട്‌/ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 7309 പേര്‍ ആശുപത്രികളിലുമാണുള്ളത്‌. 866 പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

24 മണിക്കൂറിനിടെ 18,267 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 5060 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിക്കാനുണ്ട്‌. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന്‌ 96,288 സാമ്പിള്‍ ശേഖരിച്ചതില്‍ 9,15,66 എണ്ണം നെഗറ്റീവ്‌ ആയി.

CLICK TO FOLLOW UKMALAYALEE.COM