കുട്ടാ കുട്ടാ കരയല്ലേ കുട്ടാ… കരയല്ലെ പിരിയല്ലെ കുട്ടാ: വൈറല്‍ വീഡിയോ – UKMALAYALEE

കുട്ടാ കുട്ടാ കരയല്ലേ കുട്ടാ… കരയല്ലെ പിരിയല്ലെ കുട്ടാ: വൈറല്‍ വീഡിയോ

Saturday 12 January 2019 2:23 AM UTC

KOCHI Jan 12: ‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ.. കരയല്ലേ പിരിയല്ലേ കുട്ടാ..’ സോഷ്യല്‍ മീഡിയ തുറന്ന് കഴിഞ്ഞെന്നാല്‍ ഈ ഗാനത്തിന് ചുവട് വയ്ക്കുന്നവരുെട വീഡിയോയില്‍ നിറയുകയാണ്.

നില്ല് നില്ല് ചലഞ്ചിന് ശേഷം പുതിയ ചലഞ്ചായി തന്നെ ഓരോരുത്തരും ഇതിനെ ഏറ്റെടുത്തു കഴിഞ്ഞു.

നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടിയും ടിക്ടോകിലൂടെ വൈറലായ ആര്‍ദ്ര സാജനും ഒരുമിച്ച് ചെയ്ത വിഡിയോയാണ് പലരും ടിക് ടോക് ചലഞ്ചായി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

യഥാര്‍ത്ഥ ഗാനത്തേക്കാള്‍ വൈറലാണ് ഗാനത്തിന്റെ പുതിയ വേര്‍ഷന്‍. വളരെയധികം ആരാധകരാണ് ടിക് ടോകില്‍ ഈ വീഡിയോയ്ക്ക്.

മിമിക്രിയിലൂടെ ആര്‍ദ്രയാണ് ഈ ഗാനത്തിന് അനുയോജ്യമായ സംഗീതമൊരുക്കിയത്. ഈ താളത്തിനൊത്ത് ചുവട് വയ്ക്കുകയാണ് സോഷ്യല്‍ ലോകം.

വീഡിയോ കാണാം.

CLICK TO FOLLOW UKMALAYALEE.COM