ന്യുഡല്‍ഹി Aug 10: 66ാമത് ദേശീയ പുരസ്കാര വേദിയില്‍ തിളങ്ങി മലയാളികള്‍. ബഹുഭാഷ ചിത്രമായ ‘മഹാനദി’യിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിയായി.
മലയാള ചിത്രം ‘ജോസഫി’ലൂടെ ജോജു ജോര്‍ജ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. സാവിത്രി ശശീധരന് (സുഡാനി ഫ്രം നൈജീരിയ), ശ്രുതി ഹരിഹരനും പ്രത്യേക പരാമര്‍ശം നേടി. എം.ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകന്‍.
ചിത്രം: ഓള്. കലാസംവിധാനം: ബം ഗ്ലാന്‍ (കമ്മാര സംഭവം), തെലുങ്ക്, മലയാളം, കന്നഡി ചിത്രങ്ങളാണ് പുരസ്കാരങ്ങളില് ഏറെയും നേടിയത്.
മികച്ച നടന് : വിക്കി കൗശല്‍ സ്വന്തമാക്കി. (അന്ധാദുന്‍, ആയുഷ്മാന്‍ ഖുറാന, ഉറി). ബധായി ഹോയിലെ അഭിനയത്തിന് സുരേഖ സിക്രി മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകന് ആദിത്യ ധര് (ഉറി), മികച്ച ചിത്രം: ഹെല്ലാറോ (ഗുജറാത്തി).
മികച്ച ജനകീയ ചിത്രം: ബധായി ഹോ, സാമൂഹിക പ്രതിബന്ധതയുള്ള ചിത്രം: പദ്മാന്‍, മികച്ച അവലംബ തിരക്കഥ: അന്ധാദുന്‍, തിരക്കഥ: ചിലാസൗ, ശബ്ദ മിശ്രണം: എം.ആര് രാജാജി കൃഷ്ണന് (രംഗസ്ഥലം), വസ്ത്രാലങ്കാരം: മഹാനദി, സംഗീത സംവിധായകന്: സഞ്ജയ് ലീല ബന്‍സാലി (പദ്മാവത്), സ്പെഷ്യല്‍ ഇഫക്ട് : ഓ, കെ.ജി.എഫ് എന്നിവ പങ്കിട്ടു.
ആക്ഷന്‍ ചിത്രം: കെ.ജി.എഫ്, മികച്ച തെലുങ്ക് ചിത്രം: മഹാനദി.
CLICK TO FOLLOW UKMALAYALEE.COM