കീടനാശിനികളുടെ സാന്നിധ്യം: ആച്ചി മുളകുപൊടി നിരോധിച്ചു – UKMALAYALEE

കീടനാശിനികളുടെ സാന്നിധ്യം: ആച്ചി മുളകുപൊടി നിരോധിച്ചു

Friday 6 September 2019 5:45 AM UTC

തൃശൂര്‍ SEPT 6: കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആച്ചി മുളകുപൊടി നിരോധിച്ചു. തൃശൂര്‍ അസി.ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

സാമ്പിള്‍ പരിശോധനയിലാണ് കീടനാശിനികളായ ഇത്തിയോണ്‍, പ്രൊഫൊേണ്‍ഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും കൂടുതല്‍ കണ്ടെത്തിയത്.

ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006 പ്രകാരമാണ് നിരോധന നടപടി.

തമിഴ്‌നാട് തിരുവളളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് ആച്ചി മുളകുപൊടി.

തൃശൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസറാണ് മുളകുപൊടി സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.

CLICK TO FOLLOW UKMALAYALEE.COM