കാവ്യ ഈ കൊഞ്ചിക്കുന്നത് മഹാലക്ഷ്മിയെ അല്ല – UKMALAYALEE

കാവ്യ ഈ കൊഞ്ചിക്കുന്നത് മഹാലക്ഷ്മിയെ അല്ല

Wednesday 27 February 2019 3:43 AM UTC

KOCHI Feb 27: നടി കാവ്യാമാധവന്റെ മകളുടെ ചിത്രം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത. കാവ്യ ഒരു കുഞ്ഞിനെ കൊഞ്ചിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറായിക്കൊണ്ടിരിക്കുന്നത്.

ആ ചിത്രത്തിന് വന്ന കമന്റുകളെല്ലാം അത് കാവ്യയുടെ മകള്‍ എന്ന തരത്തിലായിരുന്നു. എന്നാല്‍, ആ ചിത്രത്തിലെ വാസ്തവം ഇതാണ്. ചിത്രങ്ങള്‍ നാല് വര്‍ഷം മുന്‍പുള്ളതാണ് എന്നതാണ് ഇതില്‍ പ്രധാനം.

കാവ്യ നായികയായ ആകാശവാണി എന്ന ചിത്രത്തില്‍ കാവ്യയുടെ മകനായി ഈ കുട്ടി അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ അസിസ്റ്റന്റ് ക്യാമറാമാന്‍ അമ്പാടിയുടെ മകളാണ് ഈ പെണ്‍കുട്ടി.

ആ ലൊക്കേഷനില്‍ വച്ച് എടുത്ത ഫോട്ടോകളാണ് കാവ്യയുടെ മകളെന്ന തരത്തില്‍ പ്രചരിക്കുന്നത്. കുട്ടിയുടെ അച്ഛന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM