കള്ളവോട്ടില്‍ ഭരിക്കുന്ന പാര്‍ട്ടി പ്രതിസന്ധിയിലാകുന്നത് ആദ്യം
Wednesday 1 May 2019 2:24 AM UTC
തിരുവനന്തപുരം May 1: കണ്ണൂരില്‍ കള്ളവോട്ട് നടന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതോടെ സി.പി.എം. പ്രതിക്കൂട്ടിലാകുന്നു. കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്കൂളി(ബൂത്ത് നമ്പര്‍ -19)ല്‍ മൂന്നു കള്ളവോട്ടു നടത്തിയെന്നാണു കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി, ചരിത്രത്തിലാദ്യമായാണ് ഇത്രയും ഗുരുതരമായ പ്രതിസന്ധിയിലെത്തുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ വിശദീകരിച്ചു കൂടുതല്‍ കുഴിയിലാണു പല നേതാക്കളും പതിച്ചത്.
പ്രതിരോധിക്കാന്‍ എല്ലാവഴികളും തേടുകയാണ് സി.പി.എം. സംസ്ഥാന നേതൃത്വം. സംഭവത്തില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്നാണു സൂചന. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരേ ആഞ്ഞടിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം.
കള്ളവോട്ട് ചെയ്തവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കാനാണു ടിക്കാറാംമീണയുടെ നീക്കം. കള്ളവോട്ട് ചെയ്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്.
പഞ്ചായത്ത് അംഗമായ എ.പി. സജിതയുടെ അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിയെടുക്കുമെന്നാണു സൂചിപ്പിച്ചത്.
കള്ളവോട്ട് നടന്നതായി കഴിഞ്ഞദിവസം മീണയ്ക്ക് കലക്ടര്‍ പ്രാഥമികറിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഭീഷണിയുണ്ടായിരുന്നെങ്കില്‍ പോളിങ് ഓഫീസര്‍ ഡയറിയില്‍ രേഖപ്പെടുത്തേണ്ടതായിരുന്നു. കള്ളവോട്ട് തടയുന്നതില്‍ അദ്ദേഹത്തിനു ഗുരുതരമായ വീഴ്ചപറ്റിയതായി കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.
ഇതു പരിശോധിച്ച ശേഷമാണ് കള്ളവോട്ട് നടന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചത്. 19-ാം നമ്പര്‍ ബൂത്തില്‍ നടന്നത് ഓപ്പണ്‍ വോട്ടാണെന്ന വാദവുമായി സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഈ വാദം തുടക്കത്തില്‍ തന്നെ പൊളിഞ്ഞു.
ഓപ്പണ്‍ വോട്ടു ചെയ്യുന്നവരുടെ വലതു െകെവിരലിലാണ് മഷി പുരട്ടുക. പുറത്തുവന്ന വീഡിയോയില്‍ രണ്ടു തവണ വോട്ടു ചെയ്യുമ്പോഴും ഇടതു െകെയിലാണ് മഷി പുരട്ടുന്നത്. ഇതിനു പുറമെ ഓപ്പണ്‍ വോട്ട് ചെയ്യാനുള്ള വോട്ടര്‍ ബൂത്തിലെത്തിയതായും ദൃശ്യത്തില്‍ ഇല്ല.
ബൂത്ത് ഏജന്റ് അല്ലാത്ത സി.പി.എമ്മിന്റെ പ്രാദേശിക നേതാവ്, ഏറെ നേരം ബൂത്തില്‍ നിലയുറപ്പിച്ചതായുംവ്യക്തമായി. ഇതെല്ലാം പരിശോധിച്ചായിരുന്നു ജില്ലാ വരണാധികാരി റിപ്പോര്‍ട്ട് നല്‍കിയത്.
കാസര്‍കോടിനും കണ്ണൂരിനും പിന്നാലെ സംസ്ഥാനത്ത് കൂടുതല്‍ മണ്ഡലങ്ങളില്‍ കള്ളവോട്ടും ഇരട്ടവോട്ടും നടന്നിട്ടുണ്ടെന്ന ആരോപണത്തിലുറച്ച് യു.ഡി.എഫ്. രംഗത്തുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള വഴിയാണു സി.പി.എം. തേടുന്നത്.
CLICK TO FOLLOW UKMALAYALEE.COM