Thursday 27 September 2018 2:22 AM UTC
കൊച്ചി Sept 27: കളക്ടര്‍ ബ്രോ എന്ന പേരില്‍ പ്രശസ്തനാണ് ഐഎഎസ് ഉദ്യോഗസ്ഥന് പ്രശാന്ത് നായര്‍. പ്രശാന്ത് നായര്‍ക്ക് അപൂര്‍വരോഗം ബാധിച്ചിരിക്കുകയാണ്.
പ്രശാന്ത് തന്നെയാണ് അസുഖ വിവരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പുറത്തുവിട്ടത്. ഇപ്പോള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയിലാണ് പ്രശാന്ത്.
ചികിത്സ തേടി ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും കളക്ടര്‍ ബ്രോ പങ്കുവെച്ചിട്ടുണ്ട്. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ്ങ് ലോസ് എന്ന അപൂര്‍വ രോഗമാണ് തനിക്കെന്നാണ് ഡോക്ടര്‍ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചികിത്സ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ പ്രശാന്ത് എംആര്‍ഐ സ്കാനിങ്ങ് അടക്കം കഴിഞ്ഞതിന്റെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
മരുന്നുകളോട് ശരീരം നന്നായി പ്രതികരിക്കുന്നതിനാല്‍ എത്രയും വേഗം ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
മകള്‍ എടുത്ത ചിത്രക്കില് രോഗിയുടെ ഭാവം വന്നിട്ടുണ്ടെന്നും കുറിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ടര്‍ ആയിരിക്കെയാണ് പ്രശാന്ത് കളക്ടര്‍ ബ്രോയെന്ന പേരില്‍ പ്രശസ്തനായത്.
പിന്നീടങ്ങോട്ട് സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞും ഇടപെട്ടും പ്രശാന്ത് ശ്രദ്ധേയനായിരുന്നു.
CLICK TO FOLLOW UKMALAYALEE.COM