കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്, മുന്നറിയിപ്പുമായി ഇതാ ഒരു ഫ്ളക്‌സ് ബോര്‍ഡ് – UKMALAYALEE

കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്, മുന്നറിയിപ്പുമായി ഇതാ ഒരു ഫ്ളക്‌സ് ബോര്‍ഡ്

Monday 5 August 2019 4:44 AM UTC

Aug. 05: ഏതെങ്കിലുമൊരു നല്ല വിവാഹലോചന വന്നാല്‍ അത് മുടക്കാന്‍ ചില ആളുകള്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. സ്ഥിരമായി വിവാഹലോചനകള്‍ മുടക്കുന്ന നാട്ടിലെ ചില മാന്യ വ്യക്തികള്‍ക്ക് ഒരൊന്നൊന്നര മുന്നറിയിപ്പുമായി പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ ഫ്‌ളക്‌സ് ബോര്‍സ് സ്ഥാപിച്ചിരിക്കുന്നത്.

ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ, ‘നാട്ടിലെ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാല്‍ ആളിന്റെ പ്രായം.

ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

നിങ്ങള്‍ക്കും വളര്‍ന്നു വരുന്ന മക്കളും കൊച്ചുമക്കളുമുണ്ടെന്ന് ഓര്‍ക്കുക.’

സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് കിട്ടുന്നത്. ഇത്തരത്തിലുള്ള ചുണക്കുട്ടന്മാര്‍ നാടിനെ ആവശ്യമാണെന്നാണ് പലരുടേയും കമന്റ്.

CLICK TO FOLLOW UKMALAYALEE.COM