കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് കര്‍ഷക വിപണി വഴി ഉത്പന്നങ്ങള്‍ സംഭരിക്കും – UKMALAYALEE

കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് കര്‍ഷക വിപണി വഴി ഉത്പന്നങ്ങള്‍ സംഭരിക്കും

Tuesday 7 April 2020 10:59 PM UTC

തിരുവനന്തപുരം April 8: വിഷു-ഈസ്റ്റര്‍ ലക്ഷ്യമിട്ട് കൃഷി ചെയ്ത ഉല്പന്നങ്ങള്‍ കൃഷി വകുപ്പ് കര്‍ഷക വിപണി വഴി സംഭരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കര്‍ഷകര്‍ ഈ വിപണികളെ പ്രയോജപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യങ്ങള്‍ കാരണം കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ബുദ്ധിമുട്ട് കാണുന്നുണ്ട്.വിഷു ഈസ്റ്റര്‍ വിപണി സജീവമാക്കേണ്ട ഘട്ടമാണ് ഇത്.

ഈ ഘട്ടത്തില്‍ അധികമായി ഉല്പാദിപ്പിക്കപ്പെട്ട പച്ചക്കറികള്‍ വിപണി കിട്ടാതെ പാഴാകുന്നത് കര്‍ഷകരെ സാരമായി ബാധിക്കും അതുകൊണ്ട് കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറികള്‍ സംഭരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

കര്‍ഷകര്‍ ഈ വിപണികളെ പ്രയോജനപ്പെടുത്തണം. കര്‍ഷകര്‍ക്ക് മാത്രമല്ല സുരക്ഷിത സമൂഹത്തിനും ലഭ്യമാകുന്നതിന് ഇത് സഹായകമാകും.

പഴം, പച്ചക്കറി വ്യാപാരികള്‍ അവര്‍ വില്‍ക്കുന്ന ഉല്പന്നങ്ങളില്‍ പ്രാദേശികമായി ലഭ്യമാകുന്നത് കേരളത്തിലെ കര്‍ഷകരില്‍നിന്ന് സംഭരിക്കാന്‍ തയ്യാറാകണമെന്ന് ഈ ഘട്ടത്തില്‍ അഭ്യര്‍ഥിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM