കരിപ്പൂർ ‌ എയർപോർട്ട് സംരക്ഷിക്കപ്പെടണം. ബ്രിട്ടൻ കെ. എം. സി. സി – UKMALAYALEE

കരിപ്പൂർ ‌ എയർപോർട്ട് സംരക്ഷിക്കപ്പെടണം. ബ്രിട്ടൻ കെ. എം. സി. സി

Friday 11 February 2022 8:10 PM UTC

ലണ്ടൻ Feb 11: കേരളത്തിൽ പൊതുമേഖലയിലുള്ള ഏക എയർപോർട്ടായ കരിപ്പൂർ എയർപോർട്ടിന്റെ റൺവെ നീളം വെട്ടിക്കുറക്കാനുള്ള നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും വലിയ വിമാനങ്ങളിറങ്ങാനുള്ള സാഹചര്യം ഏർപ്പോട്ടിൽ ഒരുക്കണമെന്നും ബ്രിട്ടൻ കെ.എം. സി.സി എക്സിക്യൂട്ടീവ്‌ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മലബാറിലെ പ്രവാസികൾക്ക്‌ ഏറ്റവും കൂടുതൽ ഉപകാരപ്രദമായ ഏർപ്പോട്ടാണു കരിപ്പൂർ ഏർപ്പോട്ടെന്നും ഈ എയർപോർട്ടിലെ സൗകര്യങ്ങൾ വെട്ടിക്കുറക്കുന്നതിലൂടെ യഥാർത്ഥത്തിൽ പ്രവാസികൾ വഞ്ചിക്കപ്പെടുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ലണ്ടൻ സസ്സെക്സിൽ വെച്ച്‌ ചേർന്ന ബ്രിട്ടൻ കെഎംസിസി യുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ആക്ടിംഗ്‌ പ്രസിഡണ്ട്‌ അബ്ദുസ്സലാം പൂഴിത്തല അദ്ധ്യക്ഷം വഹിച്ചു.

ചർച്ചയിൽ പങ്കെടുത്ത്‌ കൊണ്ട്‌ കരീം മാസ്റ്റെർ , അഷ്‌റഫ് വടകര , നൗഫൽ വാരം , ഡോ ഇജാസ് , അഹമ്മദ് അരീക്കോട് , സുബൈർ കോട്ടക്കൽ .,,തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി സഫീർ പേരാമ്പ്ര സ്വാഗതവും ട്രഷർ നുജൂം ഇരീലോട്ട്‌ നന്ദിയും പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM