കരകയറാന്‍ ചെലവേറും: ബജറ്റ് ഒറ്റനോട്ടത്തില്‍
Friday 1 February 2019 2:58 AM UTC

തിരുവനന്തപുരം Feb 1 : നവകേരള നിര്‍മാണത്തിന് 25 പദ്ധതികളും ഇതിനു പണം കണ്ടെത്താന്‍ പ്രളയ സെസും പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ക്ഷേമ പെന്ഷന് കൂട്ടിയും ദേവസ്വം ബോര്‍ഡുകള്‍ക്കും ശബരിമല വികസനത്തിനും പണം വകയിരുത്തിയും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പൊതു തെരഞ്ഞെടുപ്പിലേക്കു കണ്ണെറിഞ്ഞു.
ഒപ്പം, നവോത്ഥാന- ലിംഗസമത്വ പ്രഖ്യാപനങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയശൈലിക്ക് അടിവരയിട്ടു.
12, 18, 28 ശതമാനം ജി.എസ്.ടി. സ്ലാബിലുള്ള ഉല്‍പ്പന്നങ്ങളുടെ വിലയ്ക്കു മേല്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത് വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
ഒരു ശതമാനം പ്രളയ സെസ് രണ്ടു വര്‍ഷത്തേക്കാണ്. വര്‍ഷം 600 കോടി രൂപ അധികവരുമാനമാണു പ്രതീക്ഷ.
ബിയര്‍/െവെന്‍ ഉള്‍പ്പെടെ എല്ലാ മദ്യത്തിനും രണ്ടു ശതമാനം നികുതിവര്‍ധന.
റവന്യു വകുപ്പിന്റേതടക്കം സേവനങ്ങളുടെ ഫീസ് അഞ്ചു ശതമാനം കൂട്ടി. പ്രളയം, ഓഖി ദുരന്തങ്ങളില്‍ ഒപ്പംനിന്നില്ലെന്നു കേന്ദ്രത്തെ വിമര്‍ശിച്ചും പ്രവാസികള്‍ക്കും പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക പരിഗണന നല്‍കിയുമാണു ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.
റവന്യു വരുമാനത്തില്‍ 15.35 ശതമാനവും റവന്യു ചെലവില്‍ 9.81 ശതമാനവുമാണു വര്‍ധന പ്രതീക്ഷിക്കുന്നത്.
ചെലവ് വന്‍തോതില്‍ വര്‍ധിച്ചെങ്കിലും റവന്യുകമ്മി ഒരു ശതമാനമായും ധനകമ്മി മൂന്നു ശതമാനമായും കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു.
ബജറ്റ് ഒറ്റനോട്ടത്തില്‍
നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍. ക്ഷേമപെന്‍ഷനുകള്‍ 100 രൂപ കൂട്ടി. ശമ്പളപരിഷ്കരണ നടപടി തുടങ്ങും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏപ്രിലോടെ രണ്ടു ഗഡു കുടിശിക ഡി.എ.
42 ലക്ഷം കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്.
ആശാപ്രവര്‍ത്തകരുടെ ഓണറേറിയത്തില്‍ 500 രൂപ വര്‍ധന.
കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പാക്കേജ്.
പ്രളയദുരിതം കടക്കാന്‍ 4700 കോടിയുടെ ജീവനോപാധി പാക്കേജ്.
പടിഞ്ഞാറന്‍ തീര ജലപാതയും എലിവേറ്റഡ് റെയില്‍ പാതയും.
മുഖഛായ മാറ്റാന്‍ ഡിസൈന്‍ഡ് റോഡുകള്‍ പൊതുമരാമത്തിന് 1367 കോടി. 10000 കോടിയുടെ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും നിര്‍മ്മാണഘട്ടത്തില്‍.
ഇലക്്രടിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും. ഈ വര്‍ഷം 10000 ഇലക്്രടിക് ഓട്ടോകള്‍ക്ക് സബ്സിഡി. കെ.എസ്.ആര്.ടി.സിയില്‍ ഇലക്്രടിക് ബസുകള്‍.
റബര്‍ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി.
തേങ്ങ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 170 കോടി. 20 കോടിയുടെ റൈസ് പാര്‍ക്കുകള്‍ നെല്‍കൃഷിക്ക് 91 കോടി മൂല്യവര്‍ധിത റബര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സിയാല്‍ മോഡല്‍ കമ്പനി ഇക്കൊല്ലം.
1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി പ്രത്യേക സഹായം. റവന്യു വകുപ്പ് സേവനങ്ങള്‍ക്കുള്ള ഫീസ് അഞ്ചു ശതമാനം കൂട്ടി. മറ്റു വകുപ്പുകളുടെ സേവനങ്ങള്‍ക്കുള്ള അഞ്ചു ശതമാനം കൂട്ടി.
പ്രവാസികള്‍ മരിച്ചാല്‍ ശരീരം നോര്‍ക്കയുടെ ചെലവില്‍ നാട്ടിലെത്തിക്കും. കെ.എസ്.ആര്.ടിസിക്ക് 1000 കോടി
സാധാരണ രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും മാരക രോഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെയും സംരക്ഷണം.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി മേയില്‍.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 20 കോടി. ഇക്കൊല്ലം 20,000 കോടിയുടെ കിഫ്ബി പദ്ധതികള്‍. കേരള ബാങ്ക് ഇക്കൊല്ലം നിലവില്‍ വരും തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം.
എല്ലാ ജില്ലയിലും നവോത്ഥാനമതിലുകള്‍. സ്ത്രീശാക്തീകരണ പ്രവര്‍ത്തകയ്ക്ക് ദാക്ഷായണി വേലായുധന് അവാര്‍ഡ്.
201819 ല്‍ 10 കോടി തൊഴില്‍ ദിനങ്ങള്‍, വേതനം കൊടുക്കാന്‍ 2500 കോടി.
അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി. വ്യവസായ പാര്‍ക്കുകള്‍ക്ക് 6700 ഏക്കര്‍ ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കാന്‍ 15,600 കോടി.
കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും വ്യവസായ സമുച്ചയ ശൃംഖല.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഔട്ടര്‍ റിങ് റോഡും ഗ്രോത്ത് കോറിഡോറും. കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിനായി 600 ഏക്കര്‍ ഏറ്റെടുക്കും.
ലൈഫ് സയന്‍സ് പാര്‍ക്കില്‍ 230 കോടിയുടെ മെഡ്സ് പാര്‍ക്ക്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 70 കോടി. യുവ സംരംഭകര്‍ക്ക് സീഡ് ഫണ്ടിങ്.
തീരദേശത്ത് എല്ലാവര്ക്കും ലൈഫ് മിഷനില്‍ വീട്. കടലാക്രമണം തടയാന്‍ 227 കോടി.
തീരദേശത്ത് 900 കോടിയുടെ കിഫ്ബി നിക്ഷേപം. പൊതുമേഖലാ വിറ്റുവരുമാനത്തില്‍ 1000 കോടിയുടെ വര്‍ധന. വന്‍കിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് 527 കോടി. സി.എഫ്.എല്ലിനു പകരം എല്‍.ഇ.ഡി. ബള്‍ബുകള്‍.
പ്രവാസിക്ഷേമത്തിന് 81 കോടി. പ്രവാസികള്‍ക്ക് അടിയന്തര ധനസഹായം നല്കാന് 25 കോടി. സ്ത്രീകള്‍ക്കുള്ള സ്കീമുകള്‍ക്ക് 1420 കോടി.
കുടുംബശ്രീയുടെ കീഴില്‍ കേന്ദ്രീകൃത ബ്രാന്‍ഡിങ്ങും മാര്‍ക്കറ്റിങ്ങും.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശയ്ക്ക് 3500
കോടിയുടെ ബാങ്ക്വായ്പ.
കടക്കെണിയിലായ കുടുംബശ്രീ സംഘങ്ങള്‍ക്ക് 20 കോടിയുടെ പുനരുദ്ധാരണ പദ്ധതി. 10000 പട്ടികവിഭാഗക്കാര്‍ക്ക് പ്ലെയ്സ്മെന്റ്.
ഭൂരഹിതഭവനരഹിതര്‍ക്കുള്ള ഭവന സമുച്ചത്തിന് 1296 കോടി.
സാര്‍വത്രിക ആരോഗ്യ സുരക്ഷാപദ്ധതി.
മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യപരിരക്ഷ. കാര്‍ഷികമേഖലയ്ക്ക് 2500 കോടി. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് 20 കോടി.
സംസ്ഥാന മുന്നോക്കക്ഷേമ കോര്പ്പറേഷന് 42 കോടി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി.
ശബരിമലയില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കാന്‍ 141 കോടിയുടെ കിഫ്ബി പദ്ധതിക്ക് തുടക്കം.
ശബരിമല റോഡുകള്‍ക്ക് 200 കോടി. മലബാര്‍, കൊച്ചി ദേവസ്വങ്ങള്‍ക്കായി 36 കോടി. ജൂണ്‍ ഒന്നു മുതല്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നേഷന്‍ സംവിധാനം.
കേരളത്തിലേക്കു വരുന്ന എല്ലാ ചരക്കുവാഹനങ്ങളിലും തല്‍സമയം ഇ – വേ ബില്‍ പരിശോധന. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന.
റവന്യു വകുപ്പില്‍ സര്‍ട്ടിഫിക്കറ്റിനും മറ്റും അപേക്ഷിക്കുന്നതിന് 5 രൂപ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞു.
പാട്ടക്കുടിശികയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍. വയനാട്ടിലെ കാപ്പിപ്പൊടി മലബാര്‍ ബ്രാന്‍ഡില്‍.
വയനാട്ടില്‍150 കോടിയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക്
കാര്‍ബണ്‍ ക്രെഡിറ്റ് നേടാന്‍ പദ്ധതി. കുരുമുളക് കൃഷിക്കു വയനാടിന് അഞ്ചു കോടി.
വര്‍ഷം 10 ലക്ഷം തെങ്ങിന്െതെ നടും. കേരഗ്രാമം പദ്ധതിക്ക് 43 കോടി. നെല്‍പ്പാടം മൂന്നുലക്ഷം ഹെക്ടറാക്കും.
വന്‍കിട മൂലധന നിക്ഷേപത്തിനും വ്യവസായ പശ്ചാത്തലസൃഷ്ടിക്കും പദ്ധതികള്‍.
ഐടി പാര്‍ക്കുകളില്‍ രണ്ടുവര്‍ഷം കൊണ്ട് 1.16 കോടി ചതുരശ്ര അടി സ്ഥലം. ടെക്നോപാര്‍ക്കില്‍ നിസാന്‍ കമ്പനിയുടെ ഇലക്്രടിക് വാഹന നിര്‍മാണ കേന്ദ്രം.
2000 പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍. ടോറസ് ഇന്‍വെസ്റ്റ്മെന്റ്, എച്ച്ആര്‍. ബ്ലോക്ക് തുടങ്ങിയ രാജ്യാന്തര കമ്പനികള്‍ ടെക്നോപാര്‍ക്കില്‍.
3000 പേര്‍ക്കു തൊഴില്‍ നല്കാന് സ്പേസ് ആന്‍ഡ് എയ്റോ സെന്റര്‍ ഓഫ് എക്സലന്‍സ്. കോഴിക്കോട് െസെബര്‍ പാര്‍ക്കില്‍ 2000 പേര്‍ക്കു തൊഴില്‍.
ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയും കേരളത്തിലേക്ക്.
ടെറാനെറ്റ് എന്ന കനേഡിയന്‍ കമ്പനി തിരുവനന്തപുരത്തേക്ക്.
തിരുവനന്തപുരത്ത് എയര്‍ ബസ് കമ്പനിയുടെ ബിസ് ലാബ്
തേജസ്, യൂണിറ്റി, ആള്‍ട്ടെയര്‍ കമ്പനികള്‍ കൊച്ചിയിലേക്ക്.
ഫ്യുജിത്സു, ഹിറ്റാച്ചി കമ്പനികളും കേരളത്തിലേക്ക്.
ഐടി പാര്‍ക്കുകളില്‍ ഒരു ലക്ഷം തൊഴിലവസരം.
പ്രതിഭാതീരം വിദ്യാഭ്യാസ പരിപാടി വ്യാപിപ്പിക്കാന്‍ 20 കോടി.
കെ.എസ്.ഡി.പിയുടെ നോണ്‍ബീറ്റാ ലാക്ടം പ്ലാന്റ്, 54 കോടിയുടെ ഇഞ്ചെക്ടബിള്‍ ഫാക്ടറി. ഓങ്കോളജി പാര്‍ക്കിന്റെ നിര്‍മാണം ഇക്കൊല്ലം തുടങ്ങും.
കിഫ്ബി ധനസഹായത്തോടെ 6375 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0.
മാഹി- വളപട്ടണം കനാലിന് 600 കോടി. തെക്ക്-വടക്ക് സമാന്തര റെയില്‍പാത.
കേരള ബോട്ട് ലീഗ് ഈ വര്‍ഷം മുതല്‍. തടിക്കു പകരം കയറിന്റെ ബോര്‍ഡുകള്‍. പ്രവാസികള്‍ക്ക് നിക്ഷേപ ഡിവിഡന്റ് പദ്ധതി.
പ്രവാസി ചിട്ടി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും.
ജെറിയാട്രിക് കെയറിന് 2000 സ്ത്രീകള്‍ക്ക് പ്ര?ഫഷണല്‍ പരിശീലനം. മൃഗപരിപാലന മേഖലയ്ക്ക് 450 കോടി.
ക്ഷീരവികസന വകുപ്പിന് 108 കോടി.
ഈ സീസണില്‍ ഒരു ലക്ഷം ടണ്‍ തോട്ടണ്ടി ലഭ്യമാക്കും.
കയര്‍ വ്യവസായത്തിന് 142 കോടി. എന്‍.സി.ഡി.സിയില്‍നിന്ന് 89 കോടിയുടെ വായ്പ.
െകെത്തറി സ്കൂള്‍ യൂണിഫോം പദ്ധതിക്ക് 170 കോടി.
ഐ.ടി മേഖലയ്ക്ക് 574 കോടി. ടൂറിസം മേഖലയ്ക്ക് 372 കോടി
ബേപ്പൂരിലെ ചാലിയത്ത് ഫിഷ് ലാന്‍ഡിങ് സെന്റര്‍.
വയോജന സംരക്ഷണത്തിന് ബൃഹദ്പദ്ധതി. 20000 വയോജന അയല്‍ക്കൂട്ടങ്ങള്‍. ഓരോ അയല്‍ക്കൂട്ടത്തിനും 5,000 രൂപ ഗ്രാന്റ്.
ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് 1000 കോടി.
പട്ടികജാതിവിഭാഗത്തിന് 1977 കോടിയുടെ പദ്ധതി.
പട്ടികജാതി ഉപപദ്ധതിയുടെ സംസ്ഥാനതല അടങ്കല്‍ 1649 കോടി.
കോഴിക്കോട് സര്‍വകലാശാലയില്‍ ന്യൂനപക്ഷ പഠനകേന്ദ്രം.
ഹജ് ഹൗസില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്ക്.
പിന്നാക്ക സമുദായക്ഷേമത്തിന് 114 കോടി. ഒ.ഇ.സി. സ്കോളര്‍ഷിപ്പിന് 53 കോടി രൂപ. ഒ.ബി.സി. സ്കോളര്‍ഷിപ്പിന് 50 കോടി.
ആരോഗ്യമേഖലയ്ക്ക് 4000 കോടി. ആശുപത്രികള്‍ക്ക് 1000 കോടി കിഫ്ബി മുതല്‍മുടക്ക്. മെഡിക്കല്‍ കോളജുകള്‍ക്ക് 232 കോടി
ഹോംകോ മരുന്നു ഫാക്ടറി ഇക്കൊല്ലം. ആര്.സി.സിയില്‍ 14 നിലയുള്ള പുതിയ ബ്ലോക്ക് 2020ല്‍ പൂര്‍ത്തിയാക്കും.
വിദ്യാഭ്യാസമേഖലയില്‍ 4000 കോടിയുടെ റെക്കോഡ് ചെലവ്.
സര്‍വകലാശാലകള്‍ക്ക് 1513 കോടി. കിഫ്ബി സഹായത്തോടെ കോളജ് കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് 300.74 കോടിയുടെ പദ്ധതി
കേരളത്തിലെ പ്രമുഖ െലെബ്രറികളിലെ പത്രശേഖരത്തിന്റെ ഡിജിറ്റെലെസേഷന് ആര്‍ക്കേവ്സിന് രണ്ടു കോടി.
െലെബ്രേറിയന്മാരുടെ അലവന്‍സ് 20 ശതമാനം ഉയര്‍ത്തും.
കായിക മേഖലയ്ക്ക് 529 കോടിയുടെ കിഫ്ബി സഹായം.
CLICK TO FOLLOW UKMALAYALEE.COM