കമല ഹാരിസ് മസാലദോശ ഉണ്ടാക്കുന്ന വീഡിയോ വൈറല്‍ – UKMALAYALEE

കമല ഹാരിസ് മസാലദോശ ഉണ്ടാക്കുന്ന വീഡിയോ വൈറല്‍

Monday 9 November 2020 10:28 PM UTC

അമേരിക്ക Nov 9: അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ആദ്യത്തെ വനിത എന്ന ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വാര്‍ത്തകളില്‍ നിറയുകയാണ്. ബൈഡന്‍ 2024ല്‍ വീണ്ടും മത്സരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതിനാല്‍ നാലുവര്‍ഷം അകലെ ഒരു ഇന്ത്യന്‍ വംശജ അമേരിക്കന്‍ പ്രസിഡന്റാകാനുള്ള സാധ്യതയും തെളിഞ്ഞു.

തമിഴ്‌നാട്ടില്‍ വേരുകളുള്ള കമലയ്ക്ക് മസാലദോശ ഇഷ്ടപ്പെടാതിരിക്കാനാവില്ല. ഇന്ത്യന്‍ വംശജ കൂടിയായ ഹോളിവുഡ് നടി മിണ്ടി കലിംഗനോടൊപ്പം കമല മസാലദോശ ഉണ്ടാക്കുന്ന ഒരു പഴയ വീഡിയോ വൈറലാകുകയാണ് ഇപ്പോള്‍. ഇന്ത്യന്‍ ഭക്ഷണം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് കമല വീഡിയോയില്‍ പറയുന്നുണ്ട്. ദ ഗാര്‍ഡിയന്‍ എന്ന ബ്രിട്ടീഷ് മാധ്യമമാണ് 2019-ല്‍ ഈ വീഡിയോയെപ്പറ്റിയുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വീഡിയോ കാണാം

CLICK TO FOLLOW UKMALAYALEE.COM