കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തിനു പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ – UKMALAYALEE

കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തിനു പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ

Monday 28 January 2019 12:52 PM UTC

കോട്ടയം Jan 28: ബിഷപ്പ് ഫ്രാങ്കോ കേസിലെ കന്യാസ്ത്രീകളെ ചിതറിച്ച് കേസ് ദുർബലപ്പെടുത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് SOS ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നല്കിയ പരാതിക്ക് ദേശീയ തലത്തിലുള്ള സാംസ്കാരിക നായകരുടെ വ്യാപക പിന്തുണ.

കവി സച്ചിദാനന്ദൻ, നോവലിസ്റ്റ് ആനന്ദ്, ടി.ടി. ശ്രീകുമാർ, മനീഷാ സേത്ഥി, കവിതാ കൃഷ്ണൻ, പ്രശസ്ത പത്രപ്രവർത്തകരായ പമീല ഫിലിപ്പോസ്, റോസമ്മ തോമസ് തുടങ്ങി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇതേ ആവശ്യമുയർത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്.

വിവിധ സ്ത്രീവിമോചന സംഘടനകളും, സാമൂഹ്യക്ഷേമ സംഘടനകളും, മനുഷ്യാവകാശ സംഘടനകളും ഈ നിവേദനത്തിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

SOS ആക്ഷൻ കൗൺസിലിന്റെ കോട്ടയം ഐക്യദാർഢ്യ സമിതിയാണ് പെറ്റീഷൻ തയ്യാറാക്കിയത്.

CLICK TO FOLLOW UKMALAYALEE.COM