ഒരു എംഎല്‍എ പോലും വിളിച്ചിട്ടില്ല, പ്രസിഡന്റ് ഷൂട്ടിലുമാണ്..: ബിനീഷ് വിഷയത്തില്‍ ‘അമ്മ’ – UKMALAYALEE

ഒരു എംഎല്‍എ പോലും വിളിച്ചിട്ടില്ല, പ്രസിഡന്റ് ഷൂട്ടിലുമാണ്..: ബിനീഷ് വിഷയത്തില്‍ ‘അമ്മ’

Wednesday 4 November 2020 8:02 PM UTC

കൊച്ചി Nov 4 : മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിഷയത്തില്‍ താരസംഘടനയായ അമ്മയില്‍ ഭിന്നതയില്ലെന്ന് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഒരു മാധ്യമത്തോടാണ് ഇടവേള ബാബുവിന്റെ പ്രതികരണം.

ഈ വിഷയത്തില്‍ എംഎല്‍എമാരൊന്നും ഇടപെട്ടിട്ടില്ലെന്നും, സംഘടനാ പ്രസിഡന്റിന്റെ തിരക്കുകള്‍ കഴിയുന്ന ഉടന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേരുമെന്നൃം അദേഹം വ്യക്തമാക്കി.

അമ്മയുടെ നിര്‍ണായക സ്ഥാനത്ത് ഇടതുപക്ഷ എംഎല്‍എമാര്‍ ഉള്തിനാലാണ് ബിനീഷിനെതിരായ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം വൈകിപ്പിക്കുന്നതെന്നതുള്‍പ്പെടെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അമ്മയുടെ ആജീവനാന്ത അംഗത്വം 2009 മുതല്‍ ബിനീഷിനുണ്ട്.

CLICK TO FOLLOW UKMALAYALEE.COM