ഒന്നര വയസുകാരിയെ കൊന്നത് അമ്മ തന്നെ: കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പോലീസ് – UKMALAYALEE

ഒന്നര വയസുകാരിയെ കൊന്നത് അമ്മ തന്നെ: കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പോലീസ്

Monday 29 April 2019 12:00 AM UTC

ആലപ്പുഴ April 29: ആലപ്പുഴ പട്ടണക്കാട് ഒന്നേകാല്‍ വയസുള്ള പെണ്‍കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. കുട്ടിയുടെ അമ്മ തന്നെ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ കേന്ദ്രീകരിച്ച് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

പതിനഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ പതിവായി ഉപദ്രവിക്കാറുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പോലീസിനു പരാതി നല്‍കിയിട്ടുണ്ടെന്നും മുത്തശ്ശി മൊഴി നല്‍കി. കുട്ടിയുടെ അമ്മ ആതിരയേയും അച്ഛന്‍ ശാരോണിനേയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു.

നാലുമാസം മുന്‍പ് ഭാര്യയുടെ അമ്മയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ യുവതിയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.

പുതിയകാവ് കൊല്ലംവള്ളി കോളനിയിലാണ് കുട്ടിയെ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചുണ്ടിലെ മുറിവൊഴിച്ചാല്‍ പ്രാഥമിക പരിശോധനയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ അസ്വഭാവിക മുറിവുകളോ പാടുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഇന്നു രാവിലെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. അസ്വഭാവിക മരണത്തിനു കേസെടുത്ത ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM