ഒടുവില്‍ പോരാളി ഷാജിയും ശ്യാമളയോട് പറഞ്ഞു ‘കടക്ക് പുറത്ത്’; അഹങ്കാരികളെ പാര്‍ട്ടിക്ക് വേണ്ട – UKMALAYALEE

ഒടുവില്‍ പോരാളി ഷാജിയും ശ്യാമളയോട് പറഞ്ഞു ‘കടക്ക് പുറത്ത്’; അഹങ്കാരികളെ പാര്‍ട്ടിക്ക് വേണ്ട

Saturday 22 June 2019 1:20 AM UTC

കണ്ണൂര്‍  June 22: പ്രവാസി സംരംഭകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് വിവിധ തലങ്ങളില്‍ നിന്ന് മുറവിളി ഉയരുമ്പോള്‍ കുറ്റക്കാരിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം അനുകൂല ഫേസ്ബുക്ക് പേജായ ‘പോരാളി ഷാജി’യും രംഗത്ത്.

ജനവികാരം കണ്ടില്ലെന്ന് നടിക്കരുത്. ‘അഹങ്കാരികളെ ഈ പാര്‍ട്ടിക്ക് വേണ്ടെന്നും നഗരസഭാ ജീവനക്കാര്‍ കുറ്റക്കാരാണെങ്കില്‍ അധ്യക്ഷ കൂടുതല്‍ കുറ്റക്കാരിയാണെന്നും’ പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്? അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന്? പ്രവാസി വ്യവസായി ആത്?മഹത്യ ചെയ്?ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ സി.പി.എം നടപടിയെടുക്കണം. ജനവികാരം കണ്ടില്ലെന്ന്? നടിക്കരുത്

പാര്‍ട്ടി പ്രതിനിധി ആയിരിക്കുമ്പോള്‍ മാനുഷികമായ വികാരങ്ങള്‍ അടക്കി വെക്കാന്‍ സാധിക്കണം. ദേഷ്യം, പക, അഹംകാരം ഇതൊക്കെ അടക്കി വെക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ലേബല്‍ മാറ്റി വ്യക്തി മാത്രം ആയി തുടരുക.

അല്ലാതെ രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോയാല്‍ തുലയുന്നത് ഒരു ജനതയുടെ ജീവന്‍ പണയം വെച്ചു ഉണ്ടാക്കിയ പാര്‍ട്ടി അടിത്തറ ആണ് വ്യക്തിയെ കാള്‍ പ്രസ്ഥാനമാണ് വലുത്. തെറ്റുണ്ടെങ്കില്‍ തിരുത്തണം. യാതൊരു സംശയവുമില്ല.അത് പുറകോട്ടല്ല മുന്നിലേക്ക് തന്നെ നമ്മെ നയിക്കും.

മറ്റുള്ള പാര്‍ട്ടിക്കാര്‍ തെറ്റ് ചെയ്യുതാലും അനുഭാവികളും പ്രവര്‍ത്തകരും വോട്ട് ചെയ്യും സി.പി.എം തെറ്റ് ചെയ്യുതാല്‍ ജനങ്ങള്‍ പൊറുക്കില്ല അത് ഓര്‍മ്മ ഉണ്ടാവണം ഒരോ നേതാക്കള്‍ക്കും

EMS നും AKGക്കും നായനാര്‍ക്കും vട നും പിണറായിക്കും  സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് അധ്യക്ഷക്ക്
നടപടിയില്ല.

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് സിപിഎമ്മിന്റെ തണലില്‍ വളര്‍ന്നവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍.

CLICK TO FOLLOW UKMALAYALEE.COM