ഒടുവില്‍ ‘അച്ഛന്റെ’ അനുഗ്രഹമേറ്റുവാങ്ങി തുഷാര്‍ ഇറങ്ങി – UKMALAYALEE

ഒടുവില്‍ ‘അച്ഛന്റെ’ അനുഗ്രഹമേറ്റുവാങ്ങി തുഷാര്‍ ഇറങ്ങി

Friday 29 March 2019 3:07 AM UTC

കൊല്ലം March 29: മകന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അവസാനം വരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന അച്ഛന്‍ ഒടുവില്‍ നിറഞ്ഞ് അനുഗ്രഹിച്ചു.

എന്‍ഡിഎയുടെ തൃശ്ശൂരിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി, വെള്ളാപ്പള്ളി നടേശന്റെ കൊല്ലത്തെ വസതിയിലെത്തിയാണ് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിയത്.

പരിഭവം മറന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മകന്റെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചു, മഞ്ഞുരുകി, ചിരിപടര്‍ന്നു. ആഴ്ചകള്‍ നീണ്ട അച്ഛന്‍-മകന്‍ ‘ശീതയുദ്ധ’ത്തിന് അന്ത്യം.

എസ്എന്‍ഡിപിയുടെ എല്ലാ പിന്തുണയും തനിക്കുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.

മത്സരിച്ചാല്‍ ഭാരവാഹിത്വം രാജി വെയ്ക്കണോ എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രടട്‌റി തന്നെ പറയട്ടെ എന്ന് പ്രതികരിച്ചു.

ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും ഇത് തന്നെയായിരുന്നു തുഷാറിന്റെ മറുപടി.

ബിഡിജെഎസില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായതുകൊണ്ടാണ് മത്സരിക്കുന്നതെന്ന് തുഷാര്‍ പറഞ്ഞു.

തൃശ്ശൂരില്‍ നിന്ന് തന്നെ മത്സരിച്ച് വിജയിക്കുമെന്നും തുഷാര്‍ കുട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളിയെ കാണനെത്തിയ ശേഷം ശിവഗിരി മഠവും സന്ദര്‍ശിച്ചു.

അതേസമയം തുഷാര്‍ മത്സരിക്കരുതെന്ന് പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM