ഐ.എസ്. റിക്രൂട്ട്‌മെന്റ് : കാസര്‍ഗോഡുകാരന്‍ റാഷിദ് അഫ്ഗാനില്‍, അബ്ദുള്‍ ഖയൂം സിറിയയില്‍ – UKMALAYALEE

ഐ.എസ്. റിക്രൂട്ട്‌മെന്റ് : കാസര്‍ഗോഡുകാരന്‍ റാഷിദ് അഫ്ഗാനില്‍, അബ്ദുള്‍ ഖയൂം സിറിയയില്‍

Saturday 4 May 2019 2:14 AM UTC

കൊച്ചി May 4: ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ വിദേശത്തുള്ള ഭീകരരുമായി ബന്ധപ്പെട്ടിരുന്നതു ടെലഗ്രാം ആപ് വഴി.

അഫ്ഗാനിസ്ഥാനിലുണ്ടെന്നു കരുതുന്ന കാസര്‍ഗോഡ് സ്വദേശി റാഷിദ് അബ്ദുള്ളയുമായും സിറിയയിലുണ്ടെന്നു സംശയിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ ഖയൂമുമായും ടെലഗ്രാം ആപ്പിലൂടെ ഇയാള്‍ ആശയവിനിമയം നടത്തിയിരുന്നു.

റിയാസിന്റെ മൊെബെല്‍ ഫോണില്‍ ഈ ആപ് കണ്ടതിനേത്തുടര്‍ന്നു ചോദ്യംചെയ്തപ്പോള്‍, ഇപ്പോള്‍ ഇതുപയോഗിക്കുന്നില്ലെന്നും പാസ്‌വേഡ് ഓര്‍മ്മയില്ലെന്നുമായിരുന്നു മറുപടി. കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ പാസ്‌വേഡ് കണ്ടെത്താന്‍ കഴിയുമെന്നാണ് എന്‍.ഐ.എയുടെ പ്രതീക്ഷ.

ഹാക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഈ ആപ്ലിക്കേഷനാണു തീവ്രവാദികള്‍ കൂടുതലായും ഉപയോഗിക്കുന്നത്. പുലര്‍ച്ചെ മിന്നല്‍ റെയ്ഡിലൂടെ പിടികൂടിയതിനാല്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ റിയാസിനു സമയം കിട്ടിയില്ലെന്നാണ് എന്‍.ഐ.എയുടെ നിഗമനം.

എന്നാല്‍, അന്വേഷണവുമായി സഹകരിക്കാന്‍ റിയാസ് തയാറായില്ലെങ്കില്‍ ടെലഗ്രാം മെസേജുകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല.

അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞാല്‍ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായേക്കും. അതീവരഹസ്യ വിവരങ്ങള്‍ െകെമാറാന്‍ ടെലഗാമിലെ സീക്രട്ട് ചാറ്റ് ഓപ്ഷനാണ് ഐ.എസ്. ബന്ധമുള്ളവര്‍ ഉപയോഗിക്കുന്നത്.

ലഭിക്കുന്ന ആളുടെ െകെവശം സന്ദേശങ്ങള്‍ എത്രസമയം നില്‍ക്കണമെന്നതും തീരുമാനിക്കാം. സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാനും സാധിക്കില്ല.

മൊെബെല്‍ നഷ്ടപ്പെട്ടാലും സ്‌റ്റെപ് വെരിഫിക്കേഷന്‍ വഴി അക്കൗണ്ട് സുരക്ഷിതമാക്കാനും നമ്പര്‍ ഷെയര്‍ ചെയ്യാതെതന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാനും സാധിക്കും.

സ്മാര്‍ട്ട് ഫോണ്‍ ഇല്ലെങ്കില്‍ വെബ്‌െസെറ്റ് വഴിയും ടെലഗ്രാം ഉപയോഗിക്കാന്‍ കഴിയും. വലിപ്പമുള്ള ഫയലുകള്‍ െകെമാറാം. ഏതു തരത്തിലുള്ള ഡോക്യുമെന്റുകളും അയക്കാം. ഡൗണ്‍ലോഡ് ചെയ്യാതെതന്നെ ഏതു ഡോക്യുമെന്റും ഫോര്‍വേഡ് ചെയ്യാം.

വിവിധ രാജ്യങ്ങള്‍ ടെലഗ്രാം നിരോധിച്ചെങ്കിലും ഇന്ത്യയില്‍ വിലക്കില്ല. ആറു മാസം ഉപയോഗിക്കാതിരുന്നാല്‍ മാത്രമേ സ്‌റ്റോര്‍ ചെയ്ത ഡേറ്റകള്‍ ഡിലീറ്റാകവൂ. അത് ഒരു വര്‍ഷം വരെ ആകാം.

റിയാസില്‍ നിന്നു പാസ്‌വേഡ് ലഭിക്കുന്നപക്ഷം വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്ന് എന്‍.ഐ.എ. സംഘം കരുതുന്നു.

CLICK TO FOLLOW UKMALAYALEE.COM