ഐഎസില്‍ ചേര്‍ന്ന നിമിഷയും നബീസയും ഉള്‍പ്പെടെയുള്ള മലയാളി വനിതകള്‍ കാബൂള്‍ ജയിലില്‍ – UKMALAYALEE

ഐഎസില്‍ ചേര്‍ന്ന നിമിഷയും നബീസയും ഉള്‍പ്പെടെയുള്ള മലയാളി വനിതകള്‍ കാബൂള്‍ ജയിലില്‍

Wednesday 8 January 2020 6:12 AM UTC

ന്യൂഡല്‍ഹി : ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ, മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി വിവരം ലഭിച്ചിരിക്കുന്നത്.

10 ഇന്ത്യക്കാരാണ് മൊത്തം ജയിലിലുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകകരുടെ വിധവകളാണ് ഇവരെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യയിലെത്തിയാല്‍ ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് ഇവര്‍ വിചാരണ നേരിടേണ്ടി വരും.

CLICK TO FOLLOW UKMALAYALEE.COM