ഏഴ് വിദ്യാര്‍ത്ഥി ‘പ്രേത’ങ്ങളെ പോലീസ് പിടികൂടി; തമാശയെന്ന് പിടിയിലായവര്‍- വിഡിയോ – UKMALAYALEE

ഏഴ് വിദ്യാര്‍ത്ഥി ‘പ്രേത’ങ്ങളെ പോലീസ് പിടികൂടി; തമാശയെന്ന് പിടിയിലായവര്‍- വിഡിയോ

Wednesday 13 November 2019 5:41 AM UTC

BENGALURU Nov 13: ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി പ്രേത രൂപികളായി വന്ന് പ്രദേശവാസികളെ പേടിപ്പിച്ച ഏഴ് യൂ ടൂബര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു.

മതികെരെ, യശ്വന്ത്പൂര്‍ തുടങ്ങിയ മേഖലകളിലാണ് രാത്രി പ്രേത പ്രകടനം നടന്നിരുന്നത്. കൂകി പീഡിയ എന്ന യുടൂബ് ചാനല്‍ നടത്തുകയാണ് ഇവര്‍. വെള്ള വസ്ത്രങ്ങളില്‍ പ്രേതരൂപികളായി വഴിയാത്രക്കാരേയും വാഹന യാത്രക്കാരേയും ഇവര്‍ പേടിപ്പിച്ചിരുന്നു.

നഗരത്തിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന ആര്‍.ടി നഗര്‍ സ്വദേശികളാണ് ഇവരെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ത്ഥികള്‍ നാട്ടുകാരെ ഭയപ്പെടുത്തുകയും ശല്യമുണ്ടാക്കുന്നതായും കാണിച്ച് പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഇവരെ കസ്റ്റഡിയിലെടുത്തത്.

തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഐപിസി സെക്ഷനുകള്‍ 503(ക്രിമിനല്‍ ഗൂഢാലോചന), 268(പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍), 141(നിയമ വിരുദ്ധ സംഘം ചേരല്‍) എന്നീ വകുപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM