Thursday 20 February 2020 5:11 AM UTC
ന്യൂഡല്‍ഹി Feb 20: ലോകത്തെ ഏറ്റവു ശുദ്ധിയുള്ള പെട്രോളും ഡീസലും ലഭ്യമാക്കാന്‍ ഇന്ത്യ. ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ ലഭിക്കുക ശുദ്ധമായ പെട്രോളും ഡീസലുമായിരിക്കും. യൂറോ നാല് നിലവാരത്തില്‍ നിന്ന യൂറോ ആറ് നിലവാരത്തിലേക്കാണ് മാറുന്നത്.
വാഹനങ്ങള്‍ പുറത്ത് വിടുന്ന മലനീകരണ ഘടങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിന്റെ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് അഥവാ ബി എസ് 6. യൂറോപ്പിലെ യൂറോ ചട്ടങ്ങള്‍ക്ക് സമാനമാണ് ബി എസ് നിലവാരം.
വെറും മൂന്ന് വര്‍ഷം കൊണ്ട് വലിയ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. 2017 ല്‍ മാത്രമാണ് ബി എസ് 4 നിലവാരത്തിലേക്ക് ഇന്ത്യ മാറിയത്. ഇപ്പോള്‍ നാലില്‍ നിന്ന് അഞ്ചിലേക്കല്ല. മറിച്ച് ബി എസ് ആറിലേക്ക് ഇന്ത്യ വന്നിരിക്കുന്നത്.
രാജ്യത്തെ അന്തരീക്ഷ മലനീകരണം വലിയ പ്രതിസന്ധയില്‍ സൃഷ്ട്ടിക്കുമ്പോഴാണ് ബി എസ് 6 ലേക്ക് മാറാനുള്ള ഇന്ത്യയുടെ തീരുമാനം.
നേരത്തത്തെ തീരുമാനപ്രകാരം ബി എസ് 5 2019 ലും ബി എസ് 6 2023ലുമാണ് നിലവില്‍ വരേണ്ടത്. ഇപ്പോള്‍ ബി എസ് 5 മാറ്റി ബി എസ് 6ലേക്ക് മാറുകയാണ് ഇന്ത്യ.
CLICK TO FOLLOW UKMALAYALEE.COM