ന്യൂഡല്‍ഹി Jan 25: ഈ വര്‍ഷത്തെ പത്മ പുരസ്കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകന് എസ്. പി ബാലസുബ്രഹ്മണ്യത്തിനടക്കം 7പേര്‍ക്ക് പത്മവിഭൂഷണ്‍.
ഗായിക കെ എസ് ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷണ്‍. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്‍പ്പെടെ അഞ്ച് മലയാളികളും പത്മശ്രീ പുരസ്കാരത്തിന് അർഹരായിട്ടുണ്ട് . കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ (കായികം), ബാലൻ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവർ (കല), ഡോ. ധനഞ്ജയ് ദിവാകർ (മെഡിസിൻ) എന്നിവരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായ മറ്റു മലയാളികൾ.
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, എസ് പി ബാലസുബ്രഹ്മണ്യം, സുദര്ശന് സാഹു, ബി ബി ലാല്‍, ബി എം ഹെഗ്ഡേ, നരിന്ദെർ സിങ് കാപാനി, മൗലാനാ വാഹിദുദ്ദിൻ ഖാൻ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കിയിരിക്കുന്നത്.
കെ എസ് ചിത്ര, മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്, മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി, ചന്ദ്രശേഖർ കാംബ്ര, കേശുബായ് പട്ടേൽ, കൽബെ സാദിഖ് , രജ്നികാന്ത് ദേവിദാസ് ഷ്രോഭ്, 10. തർലോച്ചൻ സിങ് എന്നിവര്‍ക്കാണ് പത്മഭൂഷണ്‍.
CLICK TO FOLLOW UKMALAYALEE.COM