എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ് – UKMALAYALEE

എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ്

Wednesday 18 July 2018 3:56 AM UTC

കോഴിക്കോട് July 18: എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എസ്.ഡി.പി.ഐ തയ്യാറാകണം.

നബി തിരുമേനിയുടെ പ്രബോധനങ്ങളില്‍ വിശ്വസിക്കുന്ന ആര്‍ക്കും ചേരാത്ത വര്‍ഗീയ വികാരം വളര്‍ത്തുന്നതില്‍ അവര്‍ മുന്നോട്ട് പോകുന്നു എന്ന് ബോധ്യപ്പെട്ടതിനാലാണ് എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നതെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

എസ്.ഡി.പി.ഐയോടൊപ്പം സഹകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തരായ മുന്നണിയുമായി ധാരണയുണ്ടാക്കും.

ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കണമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ആതിരപ്പള്ളി പദ്ധതിക്കെതിരായ പരിസ്ഥിതിവാദികളുടെ നിലപാട് കള്ളമാണ്.

പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ പിണറായി വിജയന്‍ വികസന വിരുദ്ധനായി മുദ്രകുത്തപ്പെടുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

CLICK TO FOLLOW UKMALAYALEE.COM