എല്‍.ഇ.ഡി. ബള്‍ബുകള്‍ ലാഭം തരും അന്ധതയും, മുന്നറിയിപ്പുമായി ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് – UKMALAYALEE

എല്‍.ഇ.ഡി. ബള്‍ബുകള്‍ ലാഭം തരും അന്ധതയും, മുന്നറിയിപ്പുമായി ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

Tuesday 21 May 2019 1:22 AM UTC

എല്‍ഇഡി ലൈറ്റുകളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന പഠനങ്ങള്‍ പുറത്ത്. ഫ്രഞ്ച് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്‍സസിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം എല്‍ഇഡി ലൈറ്റുകളുടെ വെളിച്ചം സ്ഥിരമായി കണ്ണുകളില്‍ പതിക്കുന്നത് റെറ്റിനയ്ക്ക് ഗുരുതരമായി കുഴപ്പങ്ങളുണ്ടാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സ്ഥിരമായി കണ്ണില്‍ ഇതിന്റെ വെളിച്ചം പതിച്ചാല്‍ അന്ധതയ്ക്ക് വരെ കാരണമാകാമെന്നും പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ഇഡി ബള്‍ബുകള്‍ നീല നിറത്തിലുള്ള വെളിച്ചം വലിയ തോതിലാണ് പുറത്തു വിടുന്നത്.

എന്നാല്‍ ലാപ്ടോപ്പിലെയും ടാബ് ലൈറ്റിലെയും എല്‍ഇഡി ബള്‍ബുകളുടെ പ്രകാശം കണ്ണിന് കുഴപ്പമുണ്ടാക്കില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

എല്‍ഇഡി ലൈറ്റുകള്‍ സ്ഥിരമായി കണ്ണില്‍ പതിച്ചാല്‍ ഉറക്കത്തിന്റെ താളം നഷ്ടപ്പെടുന്നതിന് കാരണമാകും. കൂടാതെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരം ബള്‍ബുകളുടെ നിരന്തര ഉപയോഗത്തിന്റെ ഗുരുതരമായ പ്രശ്നങ്ങളാണ് നാനൂറ് പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ദീര്‍ഘകാലം നില നില്‍ക്കുന്നതും ഊര്‍ജ്ജസംരക്ഷണം ഉറപ്പാക്കുന്നതും ലാഭമുള്ളതുമായ എല്‍ഇഡി ബള്‍ബുകള്‍ക്ക് വിപണിയില്‍ വളരെ ഡിമാന്‍ഡാണ്.

എല്‍ഇഡി ബള്‍ബുകളുടെ വില്‍പ്പന അടുത്തവര്‍ഷത്തോടെ അറുപത് ശതമാനം ഉയരുമെന്നാണ് വിദഗ്ധരും പറയുന്നത്.

CLICK TO FOLLOW UKMALAYALEE.COM