എന്‍.കെ പ്രേമചന്ദ്രന്റെ വാഹനം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു, സംഘര്‍ഷത്തില്‍ 2 പേര്‍ക്ക് വെട്ടേറ്റു – UKMALAYALEE

എന്‍.കെ പ്രേമചന്ദ്രന്റെ വാഹനം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു, സംഘര്‍ഷത്തില്‍ 2 പേര്‍ക്ക് വെട്ടേറ്റു

Monday 3 June 2019 4:41 AM UTC

കൊല്ലം June 3: ചാത്തന്നൂരില്‍ എന്‍.കെ പ്രേമചന്ദ്രന്റെ വാഹനം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വാഹനത്തിലുണ്ടായ രണ്ട് പേര്‍ക്ക് വെട്ടേറ്റു. വാഹനംതടഞ്ഞ സി.പി.എം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അക്രമത്തില്‍ പ്രതിഷേധിച്ച് പ്രേമചന്ദ്രന്റെ നേകൃത്വത്തില്‍ പരവൂര്‍- പാരിപ്പള്ളി റോഡ് ഉപരോധിച്ചു. നാല് സി.പി.എം പ്രവര്‍ത്തകരെ ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ചാത്തന്നൂരിലെ മുക്കടയിലും പൂതക്കുളത്തുമാണ് ആക്രമണമുണ്ടായത്. സ്വീകരണ ജാതയില്‍ കടന്നുകയറി പുതുക്കുളം കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി രാധാകൃഷ്ണന്റെ തല കല്ലുവച്ച് ഇടിച്ചു തകര്‍ത്തു.

രാധാകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യാതൊരു പ്രകോപനവും ഇല്ലതെയാണ് എൽ .ഡി.എഫ് പ്രവര്‍ത്തകരുടെ ആക്രമം എ്ന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1.48 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലിനെ പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്.

CLICK TO FOLLOW UKMALAYALEE.COM