എം.എല്‍.എമാരുടെ അനധികൃത വിദേശയാത്രകള്‍ തടയണം, കേന്ദ്രത്തിന്റെ നിര്‍ദ്ദേശം – UKMALAYALEE
foto

എം.എല്‍.എമാരുടെ അനധികൃത വിദേശയാത്രകള്‍ തടയണം, കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

Monday 15 October 2018 10:30 AM UTC

പത്തനംതിട്ട Oct 15: കേരളത്തില്‍നിന്നു ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തുന്ന എം.എല്‍.എമാരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു കത്തെഴുതിയിട്ടും നടപടിയില്ല.

ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇടയ്ക്കിടെ പറക്കുന്ന എം.എല്‍.എമാര്‍ കളങ്കിതവ്യക്തികളുടെ ആതിഥ്യം സ്വീകരിക്കുന്നതായി രഹസ്യാന്വേഷണവിഭാഗം നല്‍കിയ വിവരത്തേത്തുടര്‍ന്നാണു കേന്ദ്രം സ്പീക്കര്‍ക്കു കത്തെഴുതിയത്.

എം.എല്‍.എമാര്‍ക്കു വിദേശസന്ദര്‍ശനം നടത്താന്‍ കേന്ദ്രാനുമതി (പൊളിറ്റിക്കല്‍ ക്ലിയറന്‍സ്) ആവശ്യമാണ്. ഔദ്യോഗികാവശ്യങ്ങള്‍ക്കായുള്ള യാത്രയ്ക്കും അനുമതി ആവശ്യമാണ്.

എന്നാല്‍ കേരളത്തിലെ നിരവധി എം.എല്‍.എമാര്‍ അനുമതിയില്ലാതെ വര്‍ഷങ്ങളായി വിദേശയാത്രകള്‍ നടത്തുന്നുവെന്നാണു വിദേശകാര്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍.

ലോക്സഭാ സെക്രട്ടേറിയറ്റ് മുഖേനയാണ് ആഴ്ചകള്‍ക്കു മുമ്പ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം നിയമസഭാ സ്പീക്കറെ അറിയിച്ചത്.

ചില എം.എല്‍.എമാര്‍ പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളുടെപോലും ആതിഥ്യം സ്വീകരിച്ചതിനു തെളിവുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

CLICK TO FOLLOW UKMALAYALEE.COM