എംഎസ് ധോണിയുടെ വീട്ടില്‍ മോഷണം – UKMALAYALEE

എംഎസ് ധോണിയുടെ വീട്ടില്‍ മോഷണം

Thursday 2 May 2019 2:15 AM UTC

നോയിഡ May 2: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഉടമസ്ഥതയിലുളള വീട്ടില്‍ മോഷണം. നോയിഡ സെക്ടര്‍- 104 ലുള്ള വീട്ടിലാണ് മോഷണം നടന്നത്. നിലവില്‍ ധോണി ഈ വീട് വിക്രം സിങ് എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവിടെ നിന്ന് എല്‍സിഡി ടെലിവിഷന്‍ ഉള്‍പ്പെടെ നഷ്ടമായെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

വീട് മോടി പിടിപ്പിക്കുന്നതിനിടെയാണ് ഒറ്റനില വീട്ടില്‍ മോഷണം നടന്ന വിവരം അറിയുന്നത്.

മൂന്ന് എല്‍സിഡി ടെലിവിഷനുകള്‍ ഉണ്ടായിരുന്ന വീട്ടില്‍ നിന്ന് ഒരു ടിവി മോഷണം പോയതായി കണ്ടെത്തുകയായിരുന്നു.

ഇതേതുടര്‍ന്നാണ് വിക്രം സിങ് പരാതി നല്‍കിയത്. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

മോഷണത്തിനു പിന്നാലെ വീട്ടു ജോലിക്കാനെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

CLICK TO FOLLOW UKMALAYALEE.COM