
ഈഴവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; വീട്ടമ്മ മാപ്പ് പറഞ്ഞു(Video)
Friday 12 October 2018 1:31 AM UTC
പത്തനംതിട്ട Oct 12: ശബരിമല ആചാര സംരക്ഷണ യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി ആക്ഷേപിച്ച വീട്ടമ്മ മാപ്പ് പറഞ്ഞു.
ചെറുകോല്‍പ്പുഴ സ്വദേശിനിയായ വീട്ടമ്മ മണിയമ്മയാണ് മാപ്പ് പറഞ്ഞത്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ മണിയമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഇവരുടെ മോശം വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീട്ടമ്മ മാപ്പ് പറഞ്ഞത്.
മണിയമ്മ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മാപ്പപേക്ഷ.
ചാനലുകാര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ പറഞ്ഞതാണെന്നും ഈഴവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വീട്ടമ്മ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
അങ്ങനെ തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നു. ഈ അമ്മയോട് ക്ഷമിക്കണമെന്നും വിവാദത്തിലായ വീട്ടമ്മ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.
മുഖ്യമന്ത്രിയെ ജാതിപ്പേര് കൂട്ടി അസഭ്യം പറഞ്ഞ വീട്ടമ്മ അദ്ദേഹത്തിന്റെ മുഖം അടിച്ചു പൊളിക്കണമെന്നും പറഞ്ഞിരുന്നു.
CLICK TO FOLLOW UKMALAYALEE.COM