ഈഴവനായ സുരേന്ദ്രന്‍ നായര്‍ സ്വാധീനമുള്ള പത്തനംതിട്ടയില്‍ മത്സരിക്കുന്നത് ഹിന്ദു ഐക്യത്തിന്റെ ലക്ഷണം: രാഹുല്‍ ഈശ്വര്‍ – UKMALAYALEE

ഈഴവനായ സുരേന്ദ്രന്‍ നായര്‍ സ്വാധീനമുള്ള പത്തനംതിട്ടയില്‍ മത്സരിക്കുന്നത് ഹിന്ദു ഐക്യത്തിന്റെ ലക്ഷണം: രാഹുല്‍ ഈശ്വര്‍

Wednesday 20 March 2019 4:38 AM UTC

പത്തനംതിട്ട March 20: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ പിന്തുണച്ച് ജാതീയമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റിട്ട രാഹുല്‍ ഈശ്വര്‍ വിവാദത്തില്‍.

നമ്മുടെ ഈഴവ തീയ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കുന്നത് ഹിന്ദു ഐക്യത്തിന്റെ ലക്ഷണമാണെന്ന് രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.

ശബരിമല പോരാട്ടത്തില്‍ ഏറ്റവും സജീവമായി പങ്കെടുത്ത രാഷ്ട്രീയ നേതാക്കളിലൊരാളാണ് കെ. സുരേന്ദ്രന്‍. പ്രായാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും അടക്കം കോണ്‍ഗ്രസിലെ നേതാക്കളും ശബരിമല സമരത്തെ പിന്തുണച്ചിരുന്നു.

എന്നാല്‍ ബി.ജെ.പിയും സംഘ പ്രസ്താനങ്ങളുമാണ് പോരാട്ടത്തില്‍ സജീവമായി ഉണ്ടായിരുന്നതെന്നും കെ. രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രാഹുല്‍ ഈശ്വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ശബരിമല പോരാട്ടങ്ങളിൽ ഏറ്റവും സജീവമായി പങ്കെടുത്ത രാഷ്ട്രീയ നേതാക്കളിലൊരാളാണ് ശ്രീ കെ സുരേന്ദ്രൻ.

പ്രയാർ സാറും ശ്രീ അജയ് തറയിലും അടക്കം കോൺഗ്രസിലെ ചില നേതാക്കൾ ശക്തമായി ശബരിമലയെ പിന്തുണച്ചിരുന്നു..

ആദ്യമുണ്ടായിരുന്നതിൽ വിഭിന്നമായി , സംഘ പ്രസ്ഥാനങ്ങളും ബിജെപിയും full swing ആയി പോരാട്ടത്തിന് ഇറങ്ങി. അതിൽ ശ്രീ കെ സുരേന്ദ്രൻ ഊർജ്ജസ്വലമായ ഒരു പങ്കുവഹിച്ചു.

നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തിൽ പിറന്ന ഇദ്ദേഹം നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണ് .

ചില കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണ്

CLICK TO FOLLOW UKMALAYALEE.COM