ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതര്‍ തന്ത്രപൂര്‍വം വിമാനത്താവളത്തില്‍ നിന്ന് പരിശോധന ഒഴിവാക്കി: ഇറ്റലിയില്‍ നിന്നാണെന്ന കാര്യവും മറച്ചുവെച്ചുവെന്നും സിയാല്‍ – UKMALAYALEE
foto

ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതര്‍ തന്ത്രപൂര്‍വം വിമാനത്താവളത്തില്‍ നിന്ന് പരിശോധന ഒഴിവാക്കി: ഇറ്റലിയില്‍ നിന്നാണെന്ന കാര്യവും മറച്ചുവെച്ചുവെന്നും സിയാല്‍

Thursday 12 March 2020 3:06 AM UTC

കൊച്ചി March 12: ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ വൈറസ് ബാധിതര്‍ തന്ത്രപൂര്‍വം വിമാനത്താവളത്തില്‍ നിന്ന് പരിശോധന ഒഴിവാക്കി പുറത്തിറങ്ങിയെന്ന് വ്യക്തമാക്കി സിയാല്‍.

സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ വിമാനത്താവളത്തില്‍ ഹെല്‍ത്ത് കൗണ്ടറുമായി ബന്ധപ്പെടാതെയാണ് പുറത്തിറങ്ങിയത്.

ദോഹയില്‍ നിന്നെത്തിയ മൂന്നുപേരും യാത്ര തുടങ്ങിയത് ഇറ്റലിയില്‍ നിന്നാണെന്ന കാര്യം മറച്ചുവച്ചതായും വിമാനത്താവള അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതേ റൂട്ടില്‍ വന്ന മറ്റുള്ളവര്‍ ഈ സമയം ഹെല്‍ത്ത് കൗണ്ടറുമായി ബന്ധപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

നിലവില്‍ രാജ്യാന്തര, ആഭ്യന്തര അറൈവല്‍ ഭാഗത്താണ് രോഗലക്ഷണ പരിശോധനയുള്ളത്. 30 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 60 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് പരിശോധന നടത്തുന്നത്.

രോഗലക്ഷണമുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അണുവിമുതമാക്കിയ 10 ആംബുലന്‍സുകള്‍ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് മാര്‍ച്ച് മൂന്ന് മുതലാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിങ്ങ് ഏര്‍പ്പെടുത്തിയത്.

CLICK TO FOLLOW UKMALAYALEE.COM