ഇറ്റലിയില്‍നിന്നു വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം അന്തിമഘട്ടത്തില്‍ – UKMALAYALEE

ഇറ്റലിയില്‍നിന്നു വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം അന്തിമഘട്ടത്തില്‍

Wednesday 11 March 2020 3:52 AM UTC

പത്തനംതിട്ട March 11: കോവിഡ്‌ 19 സ്‌ഥിരീകരിച്ച സാഹചര്യത്തില്‍, ഇറ്റലിയില്‍നിന്നെത്തിയവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടുപിടിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെന്നു ജില്ലാ കലക്‌ടര്‍ പി.ബി. നൂഹ്‌.
ഇവരുമായി നേരിട്ടും അല്ലാതെയും ഇടപഴകിയ 733 പേരെ കണ്ടെത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരെ കണ്ടെത്താനാണ്‌ ശ്രമം. ഇതിനായി 12 മെഡിക്കല്‍ സംഘങ്ങള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന്‌ വിവരങ്ങള്‍ ശേഖരിക്കുകയാണ്‌.
രോഗബാധിതരുമായി അടുത്തബന്ധം പുലര്‍ത്തിയവര്‍ കണ്ടുമുട്ടിയ ആളുകളെയും അവര്‍ സഞ്ചരിച്ച വഴികളും കണ്ടെത്തുന്നതിനാണ്‌ ശ്രമം.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന്‌ ഏഴു ഡോക്‌ടര്‍മാരെകൂടി സഹായത്തിനായി വിളിച്ചിട്ടുണ്ട്‌. രോഗബാധിതര്‍ പോയ സ്‌ഥലവും സമയവും അനുസരിച്ചു വിവരശേഖരണം നടക്കുന്നുണ്ട്‌.

ഈ സ്‌ഥലങ്ങളും സമയവും ജനങ്ങളിലെത്തിക്കുന്നതിനു പ്രത്യേകം വിവരശേഖരണം നടത്തുന്നുണ്ട്‌. ഇതുവഴി രോഗബാധിതരെത്തിയ സ്‌ഥലങ്ങളിലോ സ്‌ഥാപനങ്ങളിലോ ആ സമയത്തു പൊതുജനങ്ങള്‍ എത്തിയിട്ടുണ്ടോയെന്ന്‌ കണ്ടെത്താന്‍ കഴിയും.

ഈ പ്രവര്‍ത്തനത്തില്‍ കൂടി രോഗലക്ഷണമുള്ള കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ സാധിക്കും. കൂടുതല്‍ ആളുകളെ ഐസൊലേറ്റ്‌ ചെയ്യേണ്ടി വന്നാല്‍ അതിനുള്ള സൗകര്യങ്ങള്‍ സജ്‌ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റലിയില്‍ നിന്ന്‌ വന്ന മൂന്നുപേരുള്‍പ്പെടെ ആദ്യം രോഗബാധ സ്‌ഥിരീകരിച്ച അഞ്ചുപേരുടെ യാത്രാപഥം

2020 ഫെബ്രുവരി 29- സമയം: രാവിലെ 10.30 – 11.30 വരെ ഹോട്ടല്‍ ആര്യാസ്‌, കൂത്താട്ടുകുളം.

2020 മാര്‍ച്ച്‌ 1
സമയം: രാത്രി 9.30- 11.00 വരെ സുരേഷ്‌ ഹോട്ടല്‍ റാന്നി

2020 മാര്‍ച്ച്‌ 2
സമയം: രാവിലെ 11.00 – 11.30 വരെ പോസ്‌റ്റോഫീസ്‌, റാന്നി പഴവങ്ങാടി

11.30 – 12.00 വരെ ക്‌നാനായ ചര്‍ച്ച്‌, പഴവങ്ങാടി, റാന്നി

12.00 – 1.00 വരെ പോസ്‌റ്റോഫീസ്‌, റാന്നി, പഴവങ്ങാടി

ഉച്ചയ്‌ക്ക്‌ 1.15 – 2.00 വരെ സ്‌ഥലം: ഗോള്‍ഡന്‍ എംപോറിയം ന്യൂ ഹൈപ്പര്‍മാര്‍ക്കറ്റ്‌ റാന്നി

2.30ന്‌ മിനി സൂപ്പര്‍ ഷോപ്പെ, റാന്നി
വൈകിട്ട്‌ 6.00 ന്‌ ഇംപീരിയല്‍ ബേക്കറി, പുനലൂര്‍

7.00 ന്‌ ബന്ധുവീട്‌, മാഞ്ഞാര്‍ പി.ഒ, പുനലൂര്‍

2020 മാര്‍ച്ച്‌ 3

ഉച്ചയ്‌ക്ക്‌ 12.00 ന്‌ എസ്‌.ബി.ഐ./എസ്‌.ബി.ടി., തോട്ടമണ്‍, റാന്നി

2020 മാര്‍ച്ച്‌ 4

രാവിലെ 10.00 – 10.30 വരെ എസ്‌.ബി.ഐ./എസ്‌.ബി.ടി, തോട്ടമണ്‍, റാന്നി

10.30 – 11.30 വരെ സുപ്രീം ട്രാവല്‍സ്‌, റാന്നി

2020 മാര്‍ച്ച്‌ 5
രാവിലെ 11.45 – 12.15 വരെ യു.എ.ഇ. എക്‌സ്‌ചേഞ്ച്‌, പത്തനംതിട്ട

2020 മാര്‍ച്ച്‌ 5
ഉച്ചയ്‌ക്ക്‌ 12.15 – 12.45 വരെ എസ്‌.പി. ഓഫീസ്‌, പത്തനംതിട്ട
12.45- 1.15 വരെ റോയല്‍ സ്‌റ്റുഡിയോ. പത്തനംതിട്ട
1.15 – 2.00 സ്‌ഥലം: ജോസ്‌കോ ജൂവലറി. പത്തനംതിട്ട
3.00 ന്‌ റാന്നി ഗേറ്റ്‌ ഹോട്ടല്‍, ബാര്‍

2020 മാര്‍ച്ച്‌ 6ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്നലെ പത്തനംതിട്ടയില്‍ കോവിഡ്‌ബാധ സ്‌ഥിരീകരിച്ചവരും ഇറ്റലിയില്‍ നിന്നുവന്നവരുടെ കുടുംബസുഹൃത്തുമായ രണ്ടുപേരുടെ സഞ്ചാരപഥം.

2020 മാര്‍ച്ച്‌ 4
രാവിലെ 6.00 – 8.00 വരെ ജതനിക്കല്‍ ചെറുകുളങ്ങര ബേക്കറി, റാന്നി
രാത്രി 7.00 – 8.30 വരെ മാര്‍ത്തോമാ ഹോസ്‌പിറ്റല്‍, റാന്നി

2020 മാര്‍ച്ച്‌ 6
രാവിലെ 8.15 – 10.15 വരെ തച്ചിലേത്ത്‌ ബസ്‌ (റാന്നിയില്‍ നിന്ന്‌ കോട്ടയത്തേക്ക്‌)
10.30 – 11.30 വരെ പാലാത്തറ ടെക്‌സ്‌റ്റൈല്‍സ്‌, കഞ്ഞിക്കുഴി, കോട്ടയം

ഉച്ചയ്‌ക്ക്‌ 2.00 – 4.00 മഹനീയം ബസ്‌ (കഞ്ഞിക്കുഴി യില്‍ നിന്ന്‌ റാന്നിയിലേക്ക്‌)
പത്തനംതിട്ട ജില്ലയില്‍ കോവിഡ്‌ 19 സ്‌ഥിരീകരിച്ച ഏഴു പേര്‍ സഞ്ചരിച്ച സ്‌ഥലങ്ങളുടെ വിവരം.

ഈ തീയതികളിലും സമയങ്ങളിലും ഈ സ്‌ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന്‌ ജില്ലാ കളക്‌ടര്‍ പി.ബി. നൂഹ്‌ അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM