ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നിന്ന് മലയാളിയുടെ വിളിയെത്തി – UKMALAYALEE

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നിന്ന് മലയാളിയുടെ വിളിയെത്തി

Thursday 25 July 2019 2:12 AM UTC

കൊച്ചി July 25: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള മലയാളിയായി ചീഫ് എന്‍ജിനീയര്‍ സിജു വി.ഷേണായിയുടെ വിളിയെത്തി.

കപ്പലില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്നും, താനുള്‍പ്പെടെ എല്ലാ ജീവനക്കാരും സുരക്ഷിതരായിരിക്കുന്നതായും സിജു വി. ഷേണായി അറിയിച്ചതായി പിതാവ് അറിയിച്ചു.

ഇരുമ്പനത്തെ ഹീരാ ഫ്‌ളാറ്റില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി വിത്തല്‍ ഷേണായിയുടെയും ശ്യാമളയുടെയും ഏക മകനാണ് സിജു.

കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കു ശേഷം ഇന്നാണ് സിജു വീട്ടിലേക്ക് വിളിക്കുന്നത്. രണ്ടു മിനിറ്റ് നേരം സിജു സംസാരിച്ചതായും വീട്ടുകാര്‍ വ്യക്തമാക്കി.

കഴിഞ്ഞ നാലു വര്‍ഷമായി ‘സ്‌റ്റെന ഇംപറോ’ എന്ന കപ്പലിലെ മറൈന്‍ എന്‍ജിനീയറാണ് സിജു. കഴിഞ്ഞ ജൂണ്‍ 14 നാണ് സിജു അവധിക്കെത്തി മടങ്ങിയത്.

സിജുവിന് പുറമെ കാസര്‍കോട് സ്വദേശി മേലേകണ്ടി പ്രീജിത്, കളമശേരി സ്വദേശി മെസ്മാന്‍ ഡിജോ പാപ്പച്ചന്‍ എന്നിവരും കപ്പലിലുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.

ഇന്ത്യക്കാരെ ഉള്‍പ്പെടെ മോചിപ്പിക്കാനായുള്ള നയതന്ത്രതല ചര്‍ച്ചകള്‍ തുടരുകയാണ്.

CLICK TO FOLLOW UKMALAYALEE.COM