ഇരയെ വിവാഹം കഴിക്കാന്‍ കുറ്റവാളിക്ക് അനുമതിയില്ല; റോബിന്‍ വടക്കുചേരിയുടെയും ഇരയുടെയും ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി – UKMALAYALEE

ഇരയെ വിവാഹം കഴിക്കാന്‍ കുറ്റവാളിക്ക് അനുമതിയില്ല; റോബിന്‍ വടക്കുചേരിയുടെയും ഇരയുടെയും ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

Monday 2 August 2021 8:55 PM UTC

ന്യൂഡല്‍ഹി Aug 2: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി റോബിന്‍ വടക്കുംചേരിക്ക് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി.
ഇരയെ വിവാഹം കഴിക്കാന്‍ കുറ്റവാളിക്ക് അനുമതി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

റോബിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന ഇരയുടെ ആവശ്യവും നിഷേധിച്ചു. വിവാഹം കഴിക്കാന്‍ ജാമ്യം നല്‍കണമെന്ന റോബിന്റെ ആവശ്യവും അംഗീകരിക്കാനാവില്ല. ഇതുസംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ഉചിതമാണ്. ഇളവ് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

തന്റെ കുട്ടിക്ക് നാല് വയസ്സായെന്നും കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് പിതാവിന്റെ പേര് ചേര്‍ക്കണമെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് റോബിനും കോടതിയില്‍ അപേക്ഷ നല്‍കി.

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് റോബിന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു. പീഡനക്കേസുകളില്‍ പ്രതികള്‍ ഇരയെ വിവാഹം കഴിച്ച് ശിക്ഷയില്‍ നിന്ന് ഇളവ് നേടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പരമോന്നത കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊട്ടിയൂര്‍ കേസില്‍ 60 വര്‍ഷമാണ് റോബിന് വിചാരണ കോടതി നല്‍കിയ ശിക്ഷ. മേല്‍ക്കോടതികള്‍ ഇത് ശരിവയ്ക്കുകയും ചെയ്തിരുന്നു.

CLICK TO FOLLOW UKMALAYALEE.COM