Tuesday 13 August 2019 1:47 AM UTC
ബെയ്ജിങ് Aug 13 : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനയില്‍. മോദി ഷിജിന്‍പിങ് അനൗദ്യോഗിക ഉച്ചകോടിക്ക് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് ജയശങ്കര്‍ ചൈനയിലെത്തിയത്.
ലോക അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ ഇന്ത്യ ചൈന ബന്ധം സ്ഥിരതയ്ക്കുള്ള കാരമണായി തീരണമെന്ന് മന്ത്രി ജയശങ്കര്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഐക്യത്തില്‍ എത്തിയിരുന്നു.
ഇരുരാജ്യങ്ങള്‍ തമ്മില്‍ സ്ഥിരതയ്ക്കുള്ള കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വുഹാനില്‍ നടന്ന ഉച്ചകോടിയില്‍ അഭിപ്രായ ഐക്യം വിവിധ വിഷയങ്ങളിലേക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ രണ്ടാമത് ഭരണത്തില്‍ വന്നതിന് ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യ മന്ത്രിയാണ് ജയശങ്കര്‍. കശ്മീരിലെ പ്രത്യോ പദവി എടുത്ത് കളഞ്ഞതില്‍ ചൈന നീരസം പ്രകടിപ്പിച്ചിരുന്നു.
അതുകൊണ്ട് തന്നെ ഇന്ത്യ സ്വീകരിച്ച നടപടിയോട് എതിര്‍പ്പ് ഉന്നയിച്ചേക്കാമെന്നാണ് കരുതുന്നത്.
സന്ദര്‍ശനവേളയില്‍ ജയശങ്കര്‍ നാല് ധാരണാപത്രങ്ങളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2009 മുതല്‍ 2013 വരെ ഇന്ത്യയുടെ ചൈനയിലെ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്നത് ജയശങ്കര്‍ ആയിരുന്നു.
CLICK TO FOLLOW UKMALAYALEE.COM