ഇന്ത്യാ-പാക്ക് പോരാട്ടത്തിനിടെ ഹൃദയം കവര്‍ന്ന് രണ്ട് ദമ്പതിമാര്‍: ഒരുവശത്ത് പ്രണയം തുളുമ്പിയ ‘പ്രോപ്പോസല്‍’ മറുവശത്ത് വേറിട്ടൊരു സന്ദേശം! – UKMALAYALEE

ഇന്ത്യാ-പാക്ക് പോരാട്ടത്തിനിടെ ഹൃദയം കവര്‍ന്ന് രണ്ട് ദമ്പതിമാര്‍: ഒരുവശത്ത് പ്രണയം തുളുമ്പിയ ‘പ്രോപ്പോസല്‍’ മറുവശത്ത് വേറിട്ടൊരു സന്ദേശം!

Monday 24 June 2019 1:32 AM UTC

Manchester June 24: ബദ്ധവൈരികളുടെ പോരാട്ടം നടക്കുമ്പോള്‍ ലോകത്ത് നടക്കുന്ന ഒരു സംഭവും ആരാധകന് കാണാന്‍ കഴിയില്ല. ഇന്ത്യാ-പാക്ക് പോരാട്ടത്തിന് മാത്രമുള്ള ഒരു സവിശേഷതയാണിത്.

ആ വിജയം ഇരുടീമുകള്‍ക്കും യുദ്ധം ജയിക്കുന്ന പ്രതീതിയാണ്. അവസാന ശ്വാസം വരെ രാജ്യത്തിനു വേണ്ടി പോരാടാന്‍ ആരാധകര്‍ ആര്‍ത്തു വിളിക്കുന്നതിനിടെ ഒരു വിവാഹാഭ്യര്‍ത്ഥന ക്രിക്കറ്റ് പ്രേമിക്ക് ചിന്തിക്കാനാകുമോ?

എന്തായാലും ലോകകപ്പില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ഇന്ത്യാ-പാക്ക് പോരാട്ടത്തില്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കര്‍ന്നത് രണ്ടു ദമ്പതിമാര്‍ ആണ്.

ബ്ലൂ ജഴ്‌സിയിലിരുന്ന യുവാവ് കാമുകിക്ക് മുമ്പില്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. മുട്ടുകുത്തി നിന്ന് മോതിരം സമ്മാനിച്ചാണ് അന്‍വിതയോട് യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.

പെട്ടെന്ന് പകച്ചെങ്കിലും അന്‍വിത യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചു. അന്‍വിത തന്നെയാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മറുവശത്ത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ടാണ് രണ്ടാമത്തെ ദമ്പതികള്‍ ഹൃദയം കവര്‍ന്നിരിക്കുന്നത്.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ജേഴ്‌സികള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് തയ്ച്ച ജഴ്‌സി അണിഞ്ഞുകൊണ്ടാണ് ദമ്പതികള്‍ മത്സരം കാണാന്‍ എത്തിയത്.

ഇത് ക്രിക്കറ്റ് മത്സരമാണ്. ബദ്ധവൈരികള്‍ക്കെതിരായ ഒരു പോരാട്ടമല്ല എന്ന് സന്ദേശമാണ് ദമ്പതികള്‍ ക്രിക്കറ്റ് ലോകത്തിനു നല്‍കുന്നത്.

എന്തായാലും ഇരു ദമ്പതികളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മത്സരത്തില്‍ 89 റണ്‍സിന് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM